06/01/2021
ഇന്നിവിടെ ഷെയർ ചെയ്‌യുന്നത് അഫ്രികാൻ ലൗ ബിർഡ്‌സ് എങ്ങനെ വളർത്താം എന്നതിനെ കുറിച്ചാണ്. പരിമിതമായ അറിവുകൾ ഷെയർ ചെയ്‌യുന്നു
1 വിവരണം
അഫ്രികാൻ ലൗ ബിർഡിനെ മറ്റു കിളികളുടെ ഒപ്പം യഥൊരു കാരണ വശാലും വളർത്തൽ പാടില്ലാ,അക്രമ സൗഭാവം ഉള്ളതിനാൽ മറ്റുള്ള കിളികളെ കൊത്തി മുറിവ് ഏല്പിക്കാൻ സാധ്യത കൂടുതൽ ആണ്. കാഴ്ച്ച കൊണ്ട് ആൺ കിളിയെയും പെണ്ണ് കിളിയെയും തിരിച്ചറിയാൻ പറ്റില്ല അതിനു Dna ടെസ്റ്റ് ചെയ്യണം,പിന്നെ ഉള്ളത് പെൽവിക് ബോൺ നോക്കി ആണ് അത് 60% സ്ഥിരീകരിക്കാൻ പറ്റാത്ത ടെസ്റ്റ് എന്നു വേണമെങ്ങിൽ പറയാം. 5 മുതൽ 8 മാസം ആകുമ്പോഴേക്കും ഇണ പ്രായം ആകും എങ്കിലും ഒരു വർഷം ആയ ശേഷം ഇണ ചേർക്കുന്നത് ആണ് കിളികളുടെ ആരോഗ്യത്തിനു നല്ലത്. സാധരണ ആയി മൂന്നു ഇനഗൾ ആണ് അഫ്രികാൻ ലവ് ബിർഡ്‌സ് ഇപോൾ കണ്ടു വരുന്നത്, A Peach faced, B Fisher, C Masked എന്നിവ. ഒരേ ഇനത്തിലെ കുഞ്ഞുങ്ങളെ വാങ്ങിച്ചു ഫ്ലയിംഗ് കേജ് ഇട്ടു അവ മച്യുരിറ്റി ആയി പരസ്പരം ജോഡി ആയി അവയെ ബ്രീടിംഗ് കേജിലോട്ടു മാറ്റുക. (ഫ്ലയിംഗ് കേജ് ഇന ചേർക്കൽ നാച്ചുറൽ ബോണ്ടിങ് ആണ് & അവർ തന്നെ ഇണകളെ തിരങ്ങെടുക്കുന്നതിനാൽ സ്ട്രോങ്ങ് ബോണ്ടിങ് ആകും അവ തമ്മിൽ ) എല്ലാ തരം അഫ്രികാൻ ലൗ ബിർഡിനെയും പരസ്പരം ജോഡി ആകാൻ പാടിലാ : പീച് faced ടൈപ്പ് കിളികളെ ഫിഷർ മയോ മാസ്കിഡ് ടൈപ്പ് കിളികകള് മയോ ഇണ ചേർക്കാൻ പാടില്ലാ
PEACH +PEACH = PEACH CHICKS
PEACH + FISHER= MULE CHICKS( 99.99% NO NEXT GENERATION)
PEACH+ MASKED= MULE CHICKS(99.99% NO NEXT GENERATION)
FISHER+ MASKED = HYBRID ( BOTH FISHER & MASKED QUALITY MIXED CHICKS) .
പീച് + (ഫിഷർ OR മസ്കെട് ) = മുൾ എന്ന ഇനത്തിൽ പെട്ട കുഞ്ഞുങ്ങൾ ആണ് ഉണ്ടാകുക, ഇവയെ (Mules) ജോഡി അകിയാൽ അടുത്ത ജനറേഷൻ കുഞ്ഞുങ്ങൾ ലഭിക്കുക ഇല്ല. ഇങ്ങനെ ഒകെ അനെൽഗിലും mulesne നമുക്ക് ഫോസ്റ്റർ പരെന്റ്സ് ( സംരക്ഷഷിതാ മാതാ പിതാകൽ ) ആയി ഉപയോഗികം ചില അഫ്രികാൻ ജോഡികൾ അവ ശെരിയായ രീതിയിൽ അടയിരിക്കാതെയും കുഞ്ഞുങ്ങളെ നോക്കാതെയും ഇരിക്കാറുണ്ട് അങ്ങിനെ ഉള്ള ജോഡിഗൾ ഇടുന്ന മുട്ടകൾ mulesinu അട വെച്ചു കൊടുത്താൽ അവ നന്നായി അടയിരിക്കുകയും കുഞ്ഞുങ്ങളെ നന്നായി നോക്കി വിരിച്ചിറകുകയും ചെയ്യും. അടുത്ത ഇനം ആണ് hybrid ഇവക്ക് ഫിഷർന്റെയും മാസ്ക്ന്റെയും ഗുണങ്ങൾ ചേർന്ന് വരുന്നത് ആണ് pure breed എന്നു ഇവയെ പറയാൻ കഴിയില്ല. ഇങ്ങനെ ഇന്ന ചേർക്കുന്നത് കിളിയുടെ ബ്രീഡ് ക്വാളിറ്റി നഷ്ടപെടാൻ സാധ്യത ഉണ്ട് അത് കൊണ്ട് ഒരേ ഇനത്തിൽ പെട്ടവയെ ജോഡി ചേർക്കാൻ ശ്രമിക്കുക.
2 കൂടൊരുക്കൾ
ഫ്ലയിംഗ് കേജിൽ ജോഡി ആയ കിളികളെ ബ്രീടിംഗ് ചെയാൻ വേണ്ടി ചെറിയ ബ്രീടിംഗ് കുട്ടീലോട്ടു മാറ്റുക. പരസ്പരം കൊക്കിൽ ആഹാരം ഷെയർ ചെയ്‌യുന്നത് ജോഡി ആയതിന്റെ ആദ്യ ലക്ഷണം ആയി കണകാകാം. ഒരു കൂട്ടിൽ ഒരു ജോഡി എന്ന നിലക് വളർത്തുന്നതാണ് നല്ലത്,ഒരു ജോഡി വളരണം എങ്കിൽ മിനിമം 2L 2W 2H (Feet) സൈസ് മതിയാകും(കുട് വലിപ്പം എത്ര കൂടുന്നോ അത്രയും കിളികൾക്കു നല്ലത് ആണ് ), ഒരു വർഷം പ്രായം ആയ കിളികളെ മാത്രം ബ്രീഡ് ചെയ്യിക്കുക,ഒരേ മാതാപിതാക്കൾക്ക് വിരിഞ്ഞിറങ്ങിയ കുഞ്ഞുങ്ങളെ ജോഡി അകത്തെ ശ്രദ്ധിക്കുക. കൂടിന്റെ 3 വശങ്ങൾ നെറ്റ് ഉപയോഗിക്കുന്നത് കുട്ടിലേക് ഫ്രഷ് എയർ കിട്ടാൻ നല്ലത് ആണ്. കൂട്ടിൽ പരമാവതി പ്ലാസ്റ്റിക് & മരം (കനം കുറഞ്ഞവ ) എന്നിവ ഒഴിവാകി കുട് പണിയേണ്ടതാണ്, കാരണം അവ അതോകെ കരണ്ട് മുറിക്കുങ്ങയോ കഴിക്കുകയോ ചെയ്യും അത് ഒഴിവാകാൻ വേണ്ടി ആണ് പറഞ്ഞത്.
3 ആഹാരം
ആഹാരമായി തിന,സീഡ് മിക്സ്, സൺഫ്ലവർ വിത്ത് (കുറച്ചു മാത്രം ),നെല്ല് (കുറച്ചു മാത്രം ),പച്ച കമ്പം,സോഫ്റ്റ് & എഗ്ഗ് ഫുഡ്(ആഴ്ചയിൽ ഒരിക്കൽ ) എന്നിവ കൊടുകാം , എഗ്ഗ് & സോഫ്റ്റ് ഫുഡ് fud കുഞ്ഞുങ്ങൾ വിരിഞ്ഞിരിക്കുമ്പോൾ ദിവസവും കൊടുകാം. കാരറ്റ് & ബീട്രൂറ്റ് എന്നിവ നാരുപോലെ ചീകിയതു (ആഴ്ചയിൽ ഒരിക്കൽ ),കുടാതെ കടല,പയർ, ചെറുപയർ മുളപ്പിച്ചത് കൊടുകാം (6 മണിക്കൂറിൽ കൂടുതൽ കൂട്ടിൽ വെക്കരുത് fungal ബാധ ഉണ്ടാകൻ സാധ്യതത ഉണ്ടു ). കാല്സ്യത്തിനു വേണ്ടി കടൽ നാക് കൊടുക്കണം, ശുദ്ധമായ വെള്ളം കൂട്ടിൽ കിട്ടാൻ എപ്പോഴും ഇട വരണം, തുളസിയില, പനീർകുർക ഇല, (മല്ലി, പുതിന, ചീര എന്നിവ വീട്ടിൽ നട്ടു വളർത്തിയത് )കുടങ്ങൽ, ആര്യവേപ്പില എന്നിവ മാറി മാറി ഓരോ ദിവസം ഒരു ലിമിറ്റിൽ മാത്രം കൊടുക്കുക.
മുട്ട ഇടനായി കലം വെച്ചു കൊടുക്കുക(ലൗ ബിർഡിന് ഉപയോഗിക്കുന്ന കലതിനേക്കാൾ കുറച്ചു വലുത് ഉപയോഗിക്കുക)അല്ലെങ്കിൽ മരത്തിന്റെ ബോക്സ് വെകാം കുടുണ്ടാക്കി മുട്ട ഇടുന്ന കിളികളായതു കൊണ്ട് കുട് കൂട്ടാൻ വേണ്ടി കൂട്ടിൽ പച്ച മടലോ, പേപ്പർ കഷ്ണങ്ങളോ, ചകിരി നാരോ ഇട്ടു കൊടുക്കണം , പെണ്ണ് കിളി അവ എടുത്തു ചിറകിനുളിൽ വെച്ചു കൊണ്ട് പോയി കൂട്ടിൽ കൊണ്ട് പോയി ഇട്ടു കുടുണ്ടാകും,ഓരോ ഇനവും പല രീതിയിൽ ആണ് കുട് ഉണ്ടാകുന്നത്. ഇണ ചേർന്ന് 7 മുതൽ 10 ദിവസത്തിനുളിൽ മുട്ട ഇടാം,2 ദിവസം ഇടവിട്ട് ഓരോ മുട്ടകൾ ഇടാം (4 മുതൽ 6 മുട്ടകൾ വരെ ഇടാം ), 22 മുതൽ 23 ദിവസം ആണ് മുട്ട വിരിയാൻ ഉള്ള സമയം ഒരു 28 ദിവസം മുട്ടകൾ വിരിയുമോ എന്നു നോകിയ ശേഷം മുട്ടകൾ എടുത്തു കളയാം, 40 മുതൽ 55 ദിവസത്തിനു ഉളിൽ കുഞ്ഞുങ്ങൾ വിരിഞ്ഞു പുറത്തിറങ്ങും,പുറത്തിറങ്ങിയ കുഞ്ഞുങ്ങൾ തനിയെ ആഹാരം കഴിച്ചു തുടങ്ങിയാൽ അവയെ വേറെ കുറ്റിലേക് മാറ്റി ഇടവുന്നതാണ്. ഓരോ മുട്ട വിരിയലിനു ശേഷവും (Clutch) കിളികൾക്കു കുറഞ്ഞത് ഒരു മാസത്തെ വിശ്രമം കൊടുക്കണം,അതിനു വേണ്ടി അവയെ ഫ്ലയിംഗ് കേജിൽ ഇടാം ആരോഗിയം തിരിച്ചു കിട്ടാൻ വേണ്ടി ആണ് ഇങ്ങനെ ചെയ്‌യുന്നത് അത് ശേഷം വീണ്ടും അവയെ ഇണ ചേര്ക്കാo.ഈ അറിവുകൾ എന്റേത് മാത്രം തെറ്റുണ്ടെങ്കിൽ ഷെമിക്കുക.
kadappad https://www.facebook.com/Feathers-Aviary-115197140177164/
birds and birds related accessories