22/11/2020
തണുപ്പുകാല ഗപ്പി പരിപാലനം.
#ചോദ്യം : തണുപ്പ് കാലത്ത് ഗപ്പി ചത്തു പോവുന്നത് എന്ത് കൊണ്ടാണ്?
#ഉത്തരം :തണുപ്പ് കാലത്ത് അന്തരീക്ഷ ഊഷ്മാവ്നൊപ്പം വെള്ളത്തിലും അതിന്റെ വ്യാധിയാനം ഉണ്ടാകുന്നു.
22ഡിഗ്രി താഴെ ഉള്ള വെള്ളത്തിന്റെ ഊഷ്മാവ് വന്നാൽ ആണ് കൂടുതൽ പ്രശ്നം.
#ചോദ്യം :ആൽബിനോ (ചുവന്ന കണ്ണുള്ള )ഗപ്പികൾ ആണ് കൂടുതൽ ചാവുന്നത് കാരണം?
#ഉത്തരം :പ്രതിരോധ ശേഷി കുറച്ചു കുറവാണു ഇവയ്ക്കു, കൂടാതെ പെട്ടെന്ന് വരുന്ന മാറ്റത്തിനോട് യോജിച്ചു പോകാൻ ഇവയുടെ ശരീരത്തിന് സാധിക്കുന്നില്ല
#ചോദ്യം :ഞാൻ ഒരു തുടക്കക്കാരൻ ആണ് എന്താണ് ചെയ്യേണ്ടത്?
#ഉത്തരം :എല്ലാ ടാങ്കിലും ഹീറ്റർ വെക്കുക എന്നത് സാധ്യമല്ല, ആയതിനാൽ വൈകുന്നേരം ആവുന്നതിനു മുമ്പ് തന്നെ പുറത്തുള്ള ടാങ്കുകൾ തീറ്റ ഒക്കെ കൊടുത്ത് മൂടി വെക്കുക, വെള്ളവും മൂടിവെക്കുന്ന ഷീറ്റും തമ്മിൽ കുറച്ചു ദൂരം ഉണ്ടാവണം, അടച്ചു വെക്കുന്ന സമയത്തുള്ള ഊഷ്മാവ് നിലനിർത്താൻ അത് സഹായിക്കും.
#ചോദ്യം :ഓട് വെള്ളത്തിൽ ഇട്ടാൽ ഊഷ്മാവ് കൂടുമോ?
#ഉത്തരം : നല്ല രസം അങ്ങനെ ആണെങ്കിൽ മണ്ണ് ഭരണികളിൽ ഒഴിച്ച് വെച്ച വെള്ളം ചൂടായിട്ടാണോ കുടിക്കുമ്പോൾ അനുഭവപ്പെടുന്നത്.
#ചോദ്യം :വെള്ളം എപ്പോഴൊക്കെ മാറണം?
#ഉത്തരം :തണുപ്പ് കാലത്ത് കൂടെ കൂടെ ഉള്ള വെള്ളം മാറ്റൽ ഒഴിവാക്കണം, പറ്റുമെങ്കിൽ ടാങ്കിലേ വെള്ളവും നമ്മൾ വീണ്ടും ടാങ്കു നിറയ്‌ക്കാൻ ഉപയോഗിക്കുന്ന വെള്ളവും ഒരുപോലെ ആയാൽ നന്ന്.
#ചോദ്യം :ഗപ്പിക് ഫിൽറ്റർ നിർബന്ധം ആണോ? ഒട്ടുമിക്ക ഫർമുകളിലും ഞാൻ അങ്ങനെ കണ്ടിട്ടുണ്ട്?
#ഉത്തരം :ചോദിച്ചാൽ അല്ലെ കൂടുതൽ പറയാൻ പറ്റു, ഫിൽറ്റർ നല്ലതാണ്, തണുപ്പുകാലത്തു വെള്ളത്തിലെ ഓക്സിജൻ അളവ് കുറയും, ഫിൽറ്റർ വെച്ചാൽ ഉണ്ടാവുന്ന മുകുളങ്ങൾ വഴി വെള്ളത്തിൽ അലിഞ്ഞു ചേർന്നിരിക്കുന്ന
ഓക്സിജൻ അളവ് കൂടുന്നു. അത് കൂടാതെ മത്സ്യങ്ങളെ ഊർജസ്വലരാക്കി നിർത്തുന്നു.
# ചോദ്യം :തീറ്റകൾ എങ്ങനെ? ഏതൊക്കെ നൽകാം? നൽകേണ്ടത്തവ ഏതൊക്കെ,?
#ഉത്തരം :സുഹൃത്തേ,സാദാരണ നൽകുന്ന തീറ്റകൾ ആവാം, അവ ക്രമീകരിച്ചു നൽകുക, ശീതീകരിച്ച തീറ്റകൾ പറ്റുമെങ്കിൽ ഒഴിവാകാം.
#ചോദ്യം :രോഗങ്ങൾ വരാതിരിക്കാൻ എന്തൊക്കെ ശ്രദ്ധിക്കണം?
#ഉത്തരം :അതാണ് ചോദ്യം 👍, നമ്മുടെ ഗപ്പി ടാങ്ക് എപ്പഴും വൃത്തിയായി സൂക്ഷിക്കുക, അതോടൊപ്പം എപ്പഴും ഒരു നീരീക്ഷണം നടത്തുക, അതുകൊണ്ട് രോഗങ്ങളെ തുടകത്തിലെ അറിയാൻ പറ്റിയാൽ ചികിത്സ എളുപ്പമാകും (കല്ലുപ്പ് അതായത് iodine ഇല്ലാത്തതു, methalene blue, malachite green