15/06/2025
സിനിമാ പ്രവർത്തകൻ ശ്രീ. നാദിർഷായുടെ പൂച്ച ഗ്രൂമിംഗിനായി സെഡേഷൻ നൽകിയ ശേഷം മരണപ്പെട്ട സംഭവത്തിൽ ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരള ഘടകം ദുഃഖം രേഖപ്പെടുത്തുന്നു.
ഇന്നലെയാണ് ഗ്രൂമിംഗിനായി കൊണ്ട് വന്ന പൂച്ചക്ക് ഈ അത്യാഹിതം സംഭവിച്ചത് ; വിദഗ്ധ വെറ്ററിനറി സൗകര്യങ്ങൾ നൽകിയാൽ പോലും സെഡേഷനിലും അനസ്തേഷ്യക്കിടയിലും വളരെ അപൂർവമായി ഇത്തരം സങ്കീർണ്ണതകൾ സംഭവിക്കാറുണ്ട്. ആശുപത്രിയുടെ അശ്രദ്ധയായി മാത്രം ഈ സംഭവത്തെ പർവ്വതീകരിക്കുന്നതിൽ ഇന്ത്യൻ വെറ്ററിനറി അസോസിയേഷന് കൂട്ടുനില്കാനാവില്ല.
അരുമ മൃഗങ്ങളുടെ ആരോഗ്യവും ജീവനും സംരക്ഷിക്കുന്നതിൽ പ്രതിജ്ഞാബദ്ധരായ ഒരു സംഘം തന്നെയാണ് ഈ ആശുപത്രിയിൽ പ്രവർത്തിച്ചിരുന്നത്; അപൂർവമായി സംഭവിക്കാവുന്ന ഇത്തരം അത്യാഹിതത്തിൽ ഒരു ആശുപത്രിയെയോ ഡോക്ടറെയോ ക്രൂശിക്കുന്നതിനോട് സംഘടനക്ക് യോജിക്കാൻ കഴിയില്ല.
ശ്രീ. നാദിർഷക്കുണ്ടായ നഷ്ടത്തിൽ പങ്കുചേരുന്നതോടൊപ്പം അരുമ മൃഗങ്ങളുടെ സംരക്ഷണത്തിനായി കഴിഞ്ഞ കുറെ വർഷങ്ങളായി മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്ന ആശുപത്രിക്കും അവിടുത്തെ ജീവനക്കാർക്കും ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ പൂർണ പിന്തുണ അറിയിക്കുകയാണ്.
Team IVA Kerala