11/01/2024
എന്താണ് ജസ്റ്റിസ് സിരജഗന്‍ കമ്മിറ്റി?
കേരള സംസ്ഥാനത്ത് തെരുവ്നായ ആക്രമണത്തിന് ഇരയാകുന്നവരുടെ നഷ്ടപരിഹാരത്തിനുള്ള അപേക്ഷ പരിഗണിക്കുന്നതിനും ധനസഹായം തീരുമാനിക്കുന്നതിനും അധികാരപ്പെടുത്തിയിട്ടുള്ള കമ്മിറ്റിയാണ് ജസ്റ്റിസ് സിരജഗന്‍ കമ്മിറ്റി.
തെരുവ്നായ ആക്രമിക്കുകയോ, തെരുവ്നായ കാരണം വാഹനാപകടം സംഭവിക്കുകയോ പരിക്കേല്‍ക്കുകയോ ചെയ്താല്‍ അപേക്ഷ കടലാസിലെഴുതി കമ്മിറ്റിക്ക് നല്‍കാം. അപേക്ഷയോടൊപ്പം ചികിത്സ തേടിയ ബില്ലുകളും, വാഹന അറ്റകുറ്റപ്പണി നടത്തിയ ബില്ലുകളും നല്‍കിയാല്‍ അര്‍ഹമായ ധനസഹായം ലഭിക്കുന്നതിനുള്ള ഉത്തരവ് ലഭിക്കും. കമ്മിറ്റിയുടെ ജഡ്ജ്മെന്‍റിനെ അടിസ്ഥാനത്തില്‍ നായയുടെ ആക്രമണം നടന്ന തദ്ദേശസ്വയം ഭരണ സ്ഥാപനമാണ് തുക പരാതിക്കാരന് നല്‍കുന്നത്.
അപേക്ഷ എങ്ങനെയാണ് സമര്‍പ്പിക്കേണ്ടത്?
1. വെള്ളക്കടലാസില്‍ തെരുവ്നായ ആക്രമണം ഉണ്ടായ വിവരങ്ങള്‍ രേഖപ്പെടുത്തിയ അപേക്ഷ.
2. അപേക്ഷയോടൊപ്പം ചികിത്സതേടിയ ആശുപത്രിയിലെ ബില്ലുകള്‍, ഒപി ടിക്കറ്റ്, മരുന്നുകളുടെ ബില്ല് തുടങ്ങിയവ കൂടി സബ്മിറ്റ് ചെയ്യാം.
3. അപകടം സംഭവിച്ചിട്ടുണ്ടെങ്കില്‍ വാഹനത്തിന്‍റെ അറ്റകുറ്റപ്പണിക്ക് ചെലവായ തുക അടങ്ങുന്ന വര്‍ക്ക്ഷോപ്പ് ബില്ലുകള്‍ എന്നിവ വയ്ക്കാം.
4. മേല്‍പ്പറഞ്ഞ രേഖകള്‍ ജസ്റ്റിസ് സിരിജഗന്‍ കമ്മറ്റി, യുപിഎഡി ബില്‍ഡിംഗ്, പരമാര റോഡ്, കൊച്ചി-682018 എന്ന വിലാസത്തില്‍ അപേക്ഷ അയക്കാം.
തുടര്‍നടപടികള്‍ എങ്ങനെ?
അപേക്ഷ ജസ്റ്റിസ് സിരിജഗന്‍ കമ്മറ്റി സ്വീകരിച്ച് കഴിഞ്ഞാല്‍ പരാതിക്കാരനെ കൊച്ചിയിലുള്ള കമ്മിറ്റിയുടെ ഓഫീസില്‍ ഹിയറിംഗിനായി വിളിക്കും. പരാതിക്കാരന് വക്കീലിന്‍റെയോ മറ്റ് സഹായികളുടേയോ ആവശ്യമില്ല. കമ്മിറ്റിക്ക് മുന്നില്‍ നേരിട്ട് ഹാജരായി പരാതി വിവരിക്കാം. ന്യായമായ പരാതിയാണെന്ന് കമ്മിറ്റിക്ക് ബോധ്യപ്പെട്ടാല്‍ ആക്രമണം/ അപകടം സംഭവിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് നോട്ടീസ് അയക്കും. ഇവരുടെ ഭാഗംകൂടി കേട്ടശേഷം. നഷ്ടപരിഹാരം വിധിക്കും. വിധിക്കുന്ന തുക ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനം പരാതിക്കാരന് നല്‍കും.