27/08/2025
മണലായയെ വിറപ്പിച്ച പെരുമ്പാമ്പ്
പെരിന്തൽമണ്ണ
മണലായ
മനോജ് മണലായയുടെ വീടിന്റെ പരിസരത്തെ പറമ്പിൽ നിന്ന് പെരുമ്പാമ്പിനെ പിടികൂടി മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകർ തൊഴിലുറപ്പ് തൊഴിലാളികൾ കാടുവെട്ടുന്നതിനിടയിലാണ് പെരുമ്പാമ്പിനെ കണ്ടെത്തിയത് ഉടൻതന്നെ സന്നദ്ധ പ്രവർത്തകരുമായി ബന്ധപ്പെടുകയായിരുന്നു കേരള വനം വകുപ്പ് സർപ്പാ റെസ്ക്യൂവറായ ഫാറൂഖ് പൂപ്പലം, പ്രവർത്തകനായ സുബീഷ് തട്ടാരക്കാട്
എന്നിവർ സ്ഥലത്തെത്തിയാണ് പെരുമ്പാമ്പിനെ പിടികൂടിയത്.പാമ്പിനെ പിന്നീട് നിലംബൂർ അമരമ്പലം സൗത്ത് ഫോറസ്റ്റ് RRT യ്ക്ക് കൈമാറും.