
29/08/2025
നായ്ക്കുട്ടികള്‍ക്കും പൂച്ചക്കുട്ടികള്‍ക്കും അമ്മയുടെ പാല്‍ ലഭിക്കുന്നില്ലേ, ഇതാ അവര്‍ക്കായുള്ള മില്‍ക്ക് റീപ്ലേസര്‍
നായ്ക്കുട്ടികള്‍ക്കും പൂച്ചക്കുട്ടികള്‍ക്കുമായി പുതിയ മില്‍ക്ക് റീപ്ലേസര്‍ കേരള വിപണിയില്‍ എത്തിയിരിക്കുന്നു. അമ്മയ്ക്ക് പാല്‍ കുറവായാലോ സിസേറിയന്‍ മൂലം പാല്‍ നല്‍കാന്‍ ബുദ്ധിമുട്ടുണ്ടായാല്‍ മികച്ച രീതിയില്‍ കുഞ്ഞുങ്ങളെ വളര്‍ത്തിയെടുക്കാന്‍ ഒപസ് പെറ്റിന്റെ ലൈക്ക് മില്‍ക്ക് മില്‍ക്ക് റീപ്ലേസര്‍ സഹായിക്കും. ഫ്രാന്‍സില്‍ വികസിപ്പിച്ച ഈ മില്‍ക്ക് റീപ്ലേസര്‍ ഫോര്‍മുല ചെറുപ്പത്തില്‍ മാത്രമല്ല അമ്മയില്‍ന്ന് പിരിക്കുമ്പോള്‍ കുഞ്ഞുങ്ങള്‍ക്കുണ്ടാകുന്ന ക്ഷീണം മാറ്റാനും സഹായിക്കും.
സ്‌കിമ്മ്ഡ് മില്‍ക്കും വേ പ്രോട്ടീനും ഉപയോഗിച്ച് തയാറാക്കിയിരിക്കുന്ന ലൈക്ക് മില്‍ക്ക് നായ്ക്കുഞ്ഞുങ്ങളുടെയും പൂച്ചക്കുട്ടികളുടെയും ദഹനക്ഷമത ഉറപ്പാക്കുന്നു. അതുപോലെ കുഞ്ഞുങ്ങളുടെ വളര്‍ച്ചയ്ക്ക് അവശ്യം വേണ്ട വിറ്റാമിനുകള്‍, സൂക്ഷ്മമൂലകങ്ങള്‍, കാത്സ്യം എന്നിവ അടങ്ങിയിരിക്കുന്നു. ഒപ്പം ഉയര്‍ന്ന ഊര്‍ജനില നിലനിര്‍ത്തുന്നതിന് സഹായിക്കുകയും ചെയ്യുന്നു.
പാല്‍ തയാറാക്കുന്ന രീതി
50 മില്ലി ഇളം ചൂടുവെള്ളത്തിലേക്ക് 15 ഗ്രാം ലൈക്ക് മില്‍ക്ക് മില്‍ക്ക് റീപ്ലേസര്‍ പൊടി ചേര്‍ത്ത് പാല്‍ തയാറാക്കാം.
നായ്ക്കുട്ടികള്‍ക്ക്
2 ആഴ്ച പ്രായത്തില്‍ $ ദിവസം ആറു നേരം പാല്‍ നല്‍കണം. ചെറിയ ഇനങ്ങള്‍ക്ക് 30 മില്ലി, മീഡിയം ഇനങ്ങള്‍ക്ക് 50 മില്ലി, വലിയ ഇനങ്ങള്‍ക്ക് 60 മില്ലി.
3 ആഴ്ച പ്രായത്തില്‍ $ ദിവസം അഞ്ചു നേരം പാല്‍ നല്‍കണം. ചെറിയ ഇനങ്ങള്‍ക്ക് 50 മില്ലി, മീഡിയം ഇനങ്ങള്‍ക്ക് 70 മില്ലി, വലിയ ഇനങ്ങള്‍ക്ക് 90 മില്ലി.
4 മുതല്‍ 6 ആഴ്ച പ്രായം $ ദിവസം അഞ്ചു നേരം പാല്‍ നല്‍കണം. ചെറിയ ഇനങ്ങള്‍ക്ക് 70 മില്ലി, മീഡിയം ഇനങ്ങള്‍ക്ക് 90 മില്ലി, വലിയ ഇനങ്ങള്‍ക്ക് 120 മില്ലി.
7 ആഴ്ച മുതല്‍ പാലിന്റെ അളവ് കുറച്ച് ഘരാഹാരത്തിന്റെ അളവ് ഉയര്‍ത്താം.
പൂച്ചക്കുട്ടികള്‍ക്ക്
ആദ്യ ആഴ്ച $ 5 മില്ലി വീതം ദിവസം 7 തവണ പാല്‍ നല്‍കണം.
2 ആഴ്ച പ്രായം $ 5-10 മില്ലി വീതം ദിവസം 6 തവണ പാല്‍ നല്‍കണം.
3 ആഴ്ച പ്രായം $ 10-15 മില്ലി വീതം ദിവസം 5 തവണ പാല്‍ നല്‍കണം.
4 മുതല്‍ 6 ആഴ്ച പ്രായം $ 10-20 മില്ലി വീതം ദിവസം 4 തവണ പാല്‍ നല്‍കണം.
7 ആഴ്ച മുതല്‍ പാലിന്റെ അളവ് കുറച്ച് ഖരാഹാരത്തിന്റെ അളവ് വര്‍ധിപ്പിക്കാം.
300 ഗ്രാം പാക്കറ്റില്‍ ലഭ്യമായ ഒപസ്‌പെറ്റ് ലൈക്ക് മില്‍ക്ക് മില്‍ക്ക് റീപ്ലേസറിന് 975 രൂപയാണ് വില (975+കൊറിയര്‍ ചാര്‍ജ്).
കൂടുതല്‍ വിവരങ്ങള്‍ക്ക്: 94962 67917