Dev Pets World

Dev Pets World Fancy Pigeon

06/01/2023

Mukie breeding pairs available

02/01/2023

Indian Fantail Breeding Pairs

12/09/2022

Must share and watch

Nice improvement
20/08/2019

Nice improvement

For sale
19/08/2019

For sale

Sale
08/08/2019

Sale

11/05/2019

Required belgium shied breeding male sale or exchange with female. Contact 96:3365:1026

25/03/2019

ലൗ ബേര്‍ഡ്‌സിനെ വളര്‍ത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.

രണ്ടോ മൂന്നോ മുട്ടയിട്ടു കഴിഞ്ഞാല്‍ ഇവ അടയിരിക്കാന്‍ തുടങ്ങും. മുട്ടവിരിയാന്‍ 21-23 ദിവസം വേണം. കുട്ടികള്‍ 30-35 ദിവസത്തിനുള്ളില്‍ പറക്കാന്‍ തുടങ്ങും.കുട്ടികളെ 45-55 ദിവസമാകുമ്പോള്‍ തള്ളക്കിളിയില്‍ നിന്ന് വേര്‍പെടുത്തണം.ലൗബേര്‍ഡ്‌സിനെ വളര്‍ത്തുമ്പോള്‍ എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം? തത്ത വര്‍ഗത്തില്‍പ്പെട്ട ചെറിയ ഇനം പക്ഷികളെയാണ് ലൗ ബേര്‍ഡ്‌സ് അഥവാ ഓമനപ്പക്ഷികള്‍ എന്നു പറയുന്നത്. ഇവയുടെ ജന്മദേശം ആഫ്രിക്കയാണ്. എന്നാല്‍ 19-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ ഇതിനെ യൂറോപ്പിലേക്ക് ഇറക്കുമതി ചെയ്തത് വ്യാപനത്തി ന് കാരണമായി.

ഇതിന് സാധാരണ 13-17 സെ.മീ നീളവും, 40-60 ഗ്രാം തൂക്കവും ഉണ്ടായിരിക്കും. കൂട്ടില്‍ ഒന്നിനേയും ജോഡിയായും, വളര്‍ത്താം. മനുഷ്യനുമായി നന്നായി ഇണങ്ങുന്നതാണ് ഇവ. കൂട് ചുരുങ്ങിയത് 18 ഇഞ്ച് നീളവും 18 ഇഞ്ച് വീതിയും, 18 ഇഞ്ച് ഉയരവും (ഒരു പക്ഷിയെ മാത്രം വളര്‍ത്തുകയാണെങ്കില്‍) ഒരു ജോഡിയെയാണ് വളര്‍ത്തുന്നതെങ്കില്‍ അതിന് 24 ഇഞ്ച് നീളം, 18 ഇഞ്ച് വീതി, 24 ഇഞ്ച് ഉയരവും ഉണ്ടായിരിക്കണം.

കൂട് സ്ഥാപിക്കുമ്പോള്‍ സൂര്യപ്രകാശം നേരിട്ട് പതിക്കുന്ന സ്ഥലത്തായിരിക്കരുത്. എയര്‍കണ്ടീഷന്‍ ഫിറ്റിംഗ്‌സിനടിയിലും ആയിരിക്കരുത്.വീട്ടിലുള്ളവരുടെ ശ്രദ്ധ എപ്പോഴും കിട്ടത്തക്കവിധത്തിലായിരിക്കണം. അടുക്കളയിലോ,അടുക്കളമുറ്റത്തോ സ്ഥാപിക്കരുത്. ഇത് ചില പാത്രങ്ങളില്‍ നിന്നും,പാത്രങ്ങള്‍ കഴുകാന്‍ ഉപയോഗിക്കുന്ന പദാര്‍ത്ഥങ്ങളില്‍ നിന്നോ ചൂടാക്കുമ്പോള്‍ ഉണ്ടാകുന്ന ടെഫ്‌ലോണ്‍ വിഷാംശം ശ്വസിക്കാന്‍ ഇടവരും.ഇത് മാരകമായേക്കാം.

കൂടിനകത്ത് കിളികള്‍ക്ക് ഇരിക്കാനും കളിക്കാനും ചെറിയ വ്യക്ഷ ശിഖരങ്ങള്‍ വെയ്ക്കണം. ഇത് പരുത്തതായിരിക്കരുത്.ആണെങ്കില്‍ കാലുകള്‍ക്ക് ക്ഷതം സംഭവിക്കാം. കൂടാതെ കളിപ്പാട്ടങ്ങള്‍, ഊഞ്ഞാല്‍, കണ്ണാടി, ചെറിയ ഏണി എന്നിവ സജ്ജീകരിക്കാം. കുടിക്കാനുള്ള വെള്ളവും തീറ്റയും സൗകര്യത്തില്‍ കിട്ടത്തക്കവണ്ണം സ്ഥാപിക്കണം.

കൂടിനകത്ത് താഴ്ചഭാഗത്ത് കടലാസ് വിരിക്കണം. ഇതില്‍ പൂഴി, ചെറിയ കല്ലുകള്‍, കരിങ്കട്ടകള്‍ എന്നിവയിട്ട്‌ മൂടുന്നത് നല്ലത്. ഇവയുടെ കാഷ്ടങ്ങള്‍ യഥാസമയം നീക്കണം.

കൂടിന്റെ താഴെയും പരിസരവും വൃത്തിയായി സൂക്ഷിക്കണം. 3.8 ലിറ്റര്‍ വെള്ളത്തില്‍ 120 മില്ലിലിറ്റര്‍ ലൈസോള്‍ പോലുള്ള ലോഷന്‍ ഒഴിച്ച ലായനിയില്‍ കഴുകണം.കൂടിനകത്തെ പാത്രങ്ങള്‍ ദിവസവും കഴുകണം. കൂടിന് പുറത്ത് കുളിക്കുവാനായി പാത്രത്തില്‍ വെള്ളം പാടില്ല. ഇത് വൈകുന്നേരം 4 മണിക്ക് എടുത്ത് മാറ്റണം.

രാത്രിയില്‍ കൂട്ടില്‍ നനവ് ഇല്ലാതെ ആയിരിക്കണം ഇവ ഉറങ്ങേണ്ടത്. 10-12 മണിക്കൂര്‍ ഉറക്കം ഇവയ്ക്ക് ആവശ്യ മാണ്.കൂടിനുള്ളില്‍ മുകളിലായി ഒരു മൂലയില്‍ മുട്ട ഇടുന്നതിനായി നെസ്റ്റ് ബോക്‌സ് ഒരുക്കണം. ഇതിന് 6 ഇഞ്ച് നീളം, 6 ഇഞ്ച് വീതി, 8 ഇഞ്ച് ഉയരവും ഉണ്ടായിരിക്കണം.

പ്രജനനം.

ഒരു വയസാകുമ്പോള്‍ പ്രായപൂര്‍ത്തിയാകുന്നു. കൊല്ല ത്തില്‍ മൂന്ന് തവണകളായി മുട്ടയിടുന്നു. ഒറ്റതവണ 4-8 മുട്ടകള്‍ വരെ ഇവ ഇടുന്നു. ഒന്നോ രണ്ടോ ദിവസം ഇടവിട്ടാണ് മുട്ടയിടുന്നത്.

രണ്ടോ മൂന്നോ മുട്ടയിട്ടുകഴിഞ്ഞാല്‍ ഇവ അടയിരിക്കാന്‍ തുടങ്ങും. മുട്ടവിരിയാന്‍ 21-23 ദിവസം വേണം. കുട്ടികള്‍ 30-35 ദിവസത്തിനുള്ളില്‍ പറക്കാന്‍ തുടങ്ങും.കുട്ടികളെ 45-55 ദിവസമാകുമ്പോള്‍ തള്ളക്കിളിയില്‍ നിന്ന് വേര്‍പെടുത്തണം.

ഭക്ഷണം.

ചെറിയ ധാന്യങ്ങള്‍ തീറ്റയായി നല്‍കാം. ഒരു ടീസ്പൂണ്‍ തേന്‍ ഒരു കപ്പ് ചൂട് പാലില്‍ ഒഴിച്ച് അതില്‍ മുട്ടയുടെ മഞ്ഞ നന്നായി അടിച്ച്‌ ഒഴിക്കണം.ഇതില്‍ ഒരു നുള്ള്‌ ഉപ്പ് ചേര്‍ത്ത് ചെറുതായി ചൂടാറുന്നതുവരെ മാറ്റിവെക്കണം.ഈ മിശ്രിതവും ഇവയ്ക്ക് തീറ്റയായി കൊടുക്കാം. ഇത് അധികസമയം സൂക്ഷിച്ച് വെക്കരുത്.

ലൗ ബേര്‍ഡ്‌സിനെ ഒറ്റയ്ക്ക് വളര്‍ത്തുകയാണെങ്കില്‍ ഇവ വീട്ടുകാരോട് കൂടുതല്‍ സ്‌നേഹം കാണിക്കും. ദിവസം പല സമയത്തും ഉള്ളം കൈയില്‍ എടുത്ത് താലോലിക്കുകയാണെങ്കില്‍ പെട്ടെന്ന് അടുപ്പം കാണിക്കും.

ഇരട്ടകളെ വളര്‍ത്തുകയാണെങ്കില്‍ ഇവ തമ്മില്‍ ആയിരിക്കും കൂടുതല്‍ സ്‌നേഹബന്ധം.ഒരു കൂട്ടില്‍ ഒരു ജോഡി കിളികള്‍ ഉണ്ടെങ്കില്‍ വേറൊരു ജോഡിയെ ഈ കൂട്ടിനകത്ത് പ്രവേശിപ്പിക്കാതിരിക്കുന്നതാണ് നല്ലത്.കാരണം കൂടിന്റെ ആധിപത്യം സ്ഥാപിക്കല്‍ ഇവയുടെ ഒരു ശീലo

18/03/2019

പ്രാവുകളിലേ തൂക്കം

ആദ്യമേ പറഞ്ഞോട്ടെ തൂക്കം ഒരു അസുഖം അല്ല. പകരം പ്രാവുകൾക്കു ഉണ്ടാകുന്ന ഏതെങ്കിലും ഒരു അസുഖം മൂലം ഉള്ള അവസ്‌ഥ ആണ് തൂക്കം. അപ്പോൾ നാം ചെയ്യേണ്ടത് എന്താണ് ? എന്ത് അസുഖം കൊണ്ടാണ് പ്രാവ് തൂങ്ങി നിൽക്കുന്നത് എന്ന് മനസ്സിലാക്കുക എന്നതാണ് ആദ്യപടി.
അതിനായി നമുക്ക് എന്ത് ചെയ്യാം? പൊതുവെ വയറിളക്കം, കഫകെട്ട്, ജലദോഷം , ദഹനക്കേട്, വിര മൂലം ഉള്ള പ്രശ്നങ്ങൾ ബാക്ടീരിയ , വയറസ് തുടങ്ങിയവ മൂലം ഉള്ള തകരാറുകൾ എന്നിവ മൂലം പ്രാവിന് തൂക്കം വരാം. ഇനി ഉള്ളത് ഇതിൽ ഏത് അസുഖം ആണ് എന്ന് പ്രാവിന് ഉള്ളത് എന്ന് എങ്ങനെ മനസ്സിലാക്കാം? വയറിളക്കം വന്ന പ്രാവിന്റെ പിറക് വശം പരിശോധിച്ചാൽ കാഷ്ടം ഈർപ്പതോടെ അവിടെ പറ്റി പറ്റി പിടിച്ചിരിക്കുന്നു കാണാം. പൊതുവെ വിരകൾ, വൃത്തിയില്ലാത്തതും പൂപ്പൽ ബാധിച്ചതുമായ ആഹാരം ശുദ്ദ്ജലത്തിന്റെ അഭാവം എന്നിവ പ്രാവുകളിൽ വയറിളക്കം വരാൻ ഉള്ള സാദ്യതകൾ ആയി കണക്കാക്കുന്നു. വയറിളക്കം വന്ന പ്രാവിന് നോർമെട്രോജൽ അല്ലെങ്കിൽ pet jel എന്നിവ 4 തുള്ളി വീതം 2 നേരം കൊടുക്കുന്നത് ഫലപ്രദം ആണ്. പിന്നെ ഉള്ളത് കഫകെട്ട്, ജലദോഷം ഇവ ഉള്ളവയിൽ ശ്വാസതടസ്സം , വായിൽകൂടി മാത്രം ശ്യാസം എടുക്കുക, ശ്വാസം എടുക്കുമ്പോൾ കുറുകൽ ശബ്ദം, മൂക്കിൽ നിന്ന് വെള്ളം എടുപ്പ് ഇവയിൽ ഏതെങ്കിലും ഒക്കെ കാണപ്പെടും. Doxycycline 100 mg ടാബ് പകുതി വീതം ഒരു നേരം കൊടുക്കുന്നത് ഫലപ്രദം ആണ്.
ദഹനക്കേട് വന്ന പ്രാവിന്റെ അന്നനാളത്തിൽ ആഹാരം ദഹിക്കാതെ ജലാംശം നഷ്ടപ്പെട്ടു കല്ല് പോലെ ഇരിക്കുന്നത് കാണാം. ആപ്പിൾ സ്ലൈഡർ വിനാഗിരി 1 ലിറ്റർ വെള്ളത്തിൽ 4 മില്ലി എന്ന കണക്കിൽ ഒഴിച്ച് ദഹന കേടു ഉള്ള പ്രാവിന് കുടിക്കുവാൻ നൽകിയാൽ ഒരു പരിധിവരെ പ്രശ്നം പരിഹരിക്കാം. വിര ഉള്ള പ്രാവിന്റെ പ്രധാന ലക്ഷണം വിരസത , ആഹാരം എടുക്കുന്നതിൽ കുറവ് , ആരോഗ്യം ക്ഷയിച്ചു വരിക എന്നവ ആണ്.
അൽബോമെർ , ഹൈ ടെക് എന്നിവയിൽ ഏതെങ്കിലും ഉപയോഗിച്ച് 4 മാസത്തിൽ ഒരിക്കൽ എങ്കിലും വിര ഇളക്കുക. വലിയ പ്രാവിന് 4 തുള്ളി എന്നതാണ് കണക്ക് . പ്രാവിന്റെ വലിപ്പചെറുപ്പം അനുസരിച്ച് അളവ് കൂട്ടുകയും കുറക്കുകയും ആകാം. അൽബോമെർ ആണ് നൽകുന്നത് എങ്കിൽ കൂട്ടിൽ ഉള്ള ആഹാരം വെള്ളം എന്നിവ മാറ്റി രാത്രിയിൽ പ്രാവിന് നേരിട്ട് നൽകുന്നതാണ് ഉത്തമം. ബാക്ടീരിയ , വൈറസ് എന്നിവ മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ ഒരു വെറ്റിനറി ഡോക്ടറുടെ സഹായത്താൽ വേണ്ട പരിശോധനകൾ നൽകി ചെയ്യേണ്ടത് ആണ്. അതിനായി വിദഗ്ദ്ധ സഹായം തേടി രോഗാണുവിനെ കണ്ടെത്തി മരുന്ന് നൽകുന്നതാണ് നല്ലത് CO-TRIMAZINE VET ORAL POWER IP എന്നത് പ്രാവിന്റെ ബാക്ടീരിയ മൂലം ഉണ്ടാകുന്ന ആഹാരം എടുപ്പ് കുറഞ്ഞു പ്രാവുകൾ ചത്തുപോകുന്നത് തടയാൻ സഹായിക്കുന്ന ഒരു മരുന്നാണ്. ഇത് 10മില്ലി വെള്ളത്തിൽ 1 നുള്ള് ഇട്ടു 5 മില്ലി ഒരു പ്രാവിന് എന്ന കണക്കിൽ 5 ദിവസം നൽകുന്നത് നല്ലതാണ്.
NP: പ്രാവിന്റെ ആരോഗ്യം, ബ്രീഡ് എന്നിവ കണക്കിൽ എടുത്തുവേണം മരുന്നുകളും അതിന്റെ അളവുകളും തീരുമാനിക്കപ്പെടുന്നത്
മരുന്നുകൾ നിർദ്ദേശിക്കുക. പ്രാവിന് അസുഖം വന്ന് ചികിത്സ നൽകുന്നതിനേക്കാൾ നന്ന് അസുഖം വരാതെ നോക്കുക എന്നതാണ് . ഒപ്പം അസുഖം വന്നാൽ തന്നെ അത് പ്രാവ് അറിയും മുൻപ് ബ്രീഡർ അറിഞ്ഞു വേണ്ട പ്രതിരോധ മാർഗങ്ങൾ

18/03/2019

👨‍❤‍👨LIFE is TOO short to Argue and Fight🤬

🌷So Count your BLESSINGS, Value your FRIENDSHIP and move with a smile for everyone🌷

🌹Good Morning🌹

Address

Ithingaparambu, Akathethara
Palghat
678008

Telephone

+919633651026

Website

Alerts

Be the first to know and let us send you an email when Dev Pets World posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category