27/04/2026
മറയൂര് കാരിക്ക് പന്നി കുരുക്കിൽ നിന്നും, പെറ്റു പെരുകുന്നതിൽ നിന്നും മോചനം കൊടുത്ത ഒരു കഥ ആണ് വീഡിയോയിൽ.
കഥയിലെ നായകൻ കൊച്ചിക്കാരൻ ആയ മറയൂർ നിവാസി ദീപക് ആണ്.
അദ്ദേഹം ഇവളെ കണ്ടപ്പോൾ മുതൽ ഒന്ന് പിടികൂടുവാൻ പഞ്ചായത്തിൽ പോയി ചോദിച്ച് വല പോലും കൊണ്ടുവന്നു എന്നതാണ് ഞങ്ങൾക്ക് അതിശയകരമായത്. അവർക്കു വലയിൽ ആക്കാൻ സാധിക്കാതെ വന്നതോടെയാണ് ആനിമൽ റെസ്ക്യൂവേഴ്സിനെ തപ്പിയത്. അങ്ങനെയാണ് ആ മെസ്സേജ് ഞങ്ങൾക്കും വന്നത്. അവസ്ഥ കണ്ടപ്പോൾ മലകയറണം എന്ന് തന്നെ തീരുമാനിച്ചു.
അങ്ങനെ അവിടെ എത്തി അവിടെ ഉള്ളവരുടെ കൂടെ സഹായത്തോടെ അവളെ വലയ്ക്കുള്ളിൽ ആക്കി. എറണാകുളത് എത്തിച്ചു വന്ധ്യീകരണവും വിശ്രമവും നൽകി തിരിച്ചു മറയൂരിൽ കൊണ്ടു ചെന്നാക്കി.
മറയൂർ നിവാസികൾക്ക്, .aws hand in hand ന് Dr zoo വിന് പിന്നെ ദീപക് ന് .lvng പ്രത്യേക നന്ദി..
പക്ഷെ കഥ തീർന്നിട്ടില്ല... 1400 കാരിയിലൂടെ പുതു ജീവൻ കിട്ടിയ രണ്ട് പേരുടെ കഥ കൂടി പറയാൻ ഉണ്ട്.. കാത്തിരിക്കൂ 🐾🫶🏾