Varnameen

Varnameen We breed, Rear, Raise and Sell Ornamental Fishes.

27/09/2014

"അറിഞ്ഞോ!!" എന്‍റെ ഒരു ഓസ്കാര്‍ ജോഡി കൂടി മുട്ടയിട്ടു.

03/09/2014

എന്‍റെ ടൈഗര്‍ ഓസ്കാര്‍ ജോടികളില്‍ ഒന്ന് മുട്ടയിട്ടിരിക്കുന്നു. ടാങ്കിന്‍റെ വശത്ത് ആണ് മുട്ടയിട്ടിരിക്കുന്നത്. മാലാഖ മത്സ്യങ്ങള്‍ പോലെ ഇവയും കുഞ്ഞുങ്ങളെ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യും.

02/09/2014

എന്‍റെ പ്ലാറ്റിനം മാലാഖ മത്സ്യങ്ങള്‍ മുട്ടയിടുന്നു.

മാലാഖ മത്സ്യങ്ങള്‍ മുട്ട ഏതെങ്കിലും പ്രതലത്തില്‍ പറ്റിച്ചു വെക്കുകയാണ് ചെയ്യുക. സൌകര്യത്തിനായി പി വി സി പൈപ്പ്, ടായ്ല്‍സ് പോലുള്ളവയുടെ കഷണമോ സമാനമായ എന്തെങ്കിലും വസ്തുക്കളോ അക്വേറിയത്തില്‍ വച്ചു കൊടുക്കുന്നു. ഒന്നും കിട്ടിയില്ലെങ്കില്‍ അക്വേറിയത്തിന്‍റെ വശങ്ങളിലോ ഫില്ട്ടരിനു മുകളിലോ ഒക്കെ മുട്ടയിട്ടു എന്ന് വരും.

പെണ്‍മത്സ്യം മുട്ട പതിച്ചു വെക്കുന്നതിനനുസരിച്ചു ആണ്‍മത്സ്യം പിന്നാലെ ചെന്ന് മുട്ടകളില്‍ ബീജം നിക്ഷേപിക്കുന്നു. ശേഷം രണ്ടു പേരും ചേര്‍ന്ന് മുട്ടയ്ക്ക് സംരക്ഷണം നല്‍കുകയും പരിപാലിക്കുകയും ചെയ്യുന്നു.

മാലാഖ മത്സ്യങ്ങള്‍ കുഞ്ഞുങ്ങളെ സംരക്ഷിച്ചു പരിപാലിക്കുന്ന മത്സ്യഗണത്തില്‍ പെട്ടവയാണ്.

26/08/2014

എന്‍റെ ജയന്റ് ഗൌരാമികളില്‍ ഒന്ന്.

23/08/2014

ബാങ്കോക്കിലെ ഒരു അലങ്കാര മത്സ്യ പ്രദര്‍ശനത്തില്‍ നിന്ന്.

23/08/2014

ചൈനയിലെ അലങ്കാര മത്സ്യ മാര്‍ക്കറ്റു ഒന്ന് കണ്ടു നോക്കൂ.

16/08/2014

ഹൈ ബ്രിഡ്‌ ഗുപ്പി എക്സ്പോ

ഒന്ന് കണ്ടു നോക്ക്, ഇഷ്ടപ്പെടാതിരികില്ല.

13/08/2014

Golden beauties

സ്വര്‍ണ മത്സ്യങ്ങള്‍ എല്ലാം സ്വര്‍ണ്ണ നിറത്തിലല്ല. പേര് അതായത് കൊണ്ട് സാധാരണ അങ്ങിനെയൊരു ധാരണയുണ്ട്. അവയില്‍ വേറെയും നിരങ്ങളിലുള്ളവയുണ്ട്. ഒന്ന് കണ്ടുനോക്കൂ.

13/08/2014

പ്രിയ Shihab Ali Kkr ഫൈറ്റര്‍ ഫിഷുകള്‍ക്ക് കൊടുക്കേണ്ട തീറ്റയെ കുറിച്ചാണല്ലോ താങ്കള്‍ ചോദിച്ചത്. ഫൈറ്ററുകള്‍ക്ക് ജീവനുള്ള തീറ്റകളാനു ഏറ്റവും നല്ലത്. ചെറു മത്സ്യങ്ങള്‍ കൊതുക് കൂത്താടി ചെറു പുഴുക്കള്‍ മണ്ണിര തുടങ്ങിയവ. ഇത് പോലുള്ള മത്സ്യങ്ങള്‍ക്ക് തീറ്റ കൊടുക്കാനായി പ്രത്യേകം വളര്‍ത്തുന്ന ചെറു പുഴുക്കളുണ്ട് (ex:Grindal Worms) പിന്നെ ഫൈറ്ററുകള്‍ക്ക് കൊടുക്കുന്ന പ്രത്യേക തീറ്റ അക്വേറിയം കടകളില്‍ മേടിക്കാനും കിട്ടും. അധികമാളുകളും സാധാരണ മത്സ്യങ്ങള്‍ക്ക് കൊടുക്കുന്ന തീറ്റകള്‍ തെന്നെയാണ് ഫൈറ്റരുകള്‍ക്കും കൊടുക്കുന്നത്.

11/08/2014

ഡിസ്കസ്സ് മത്സ്യങ്ങളെ കണ്ടിട്ടില്ലേ. ഈ ഡിസ്കസ്സ് അക്വാറിയം ഒന്ന് കണ്ടു നോക്കൂ.

Address

Kottakkal
Malappuram
676503

Telephone

+919447140644

Website

Alerts

Be the first to know and let us send you an email when Varnameen posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category