07/07/2025
ജൈവ വളങ്ങൾ...
ഇഷ്ടപെട്ടാൽ ചെയ്യാൻ മറക്കല്ലേ.....മുട്ട കോഴി/താറാവ് വളർത്തൽ/മൃഗപരിപാലനം/കൃഷി എന്നിവയെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ ഇത് വരെ പേജ് ലൈക് ചെയ്യാത്തവർ ഇപ്പോൾ തന്നെ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യുക.(https://www.facebook.com/karshikagramam/
സസ്യങ്ങള്‍, മൃഗങ്ങള്‍, തുടങ്ങിയവയില്‍ നിന്നും ലഭിക്കുന്ന പദാര്‍ത്ഥങ്ങളെയാണ് നാം ജൈവവളങ്ങള്‍ എന്നുവിളിക്കുന്നത് . കൂടാതെ സൂക്ഷ്മജീവികളും ഇതില്‍പ്രധാന പങ്കു വഹിക്കുന്നു. സ്ത്രോതസനുസരിച്ച് ഇതിനെ പലതായി തിരിക്കാം.
സസ്യജന്യ ജൈവവളം
-വിളാവശിഷ്ടങ്ങള്‍ , ചാരം, കമ്പോസ്റ്റ്
-കാര്‍ഷിക വ്യവസായ ശാലകളില്‍ നിന്നുള്ള ഉപോല്‍പ്പന്നങ്ങള്‍ , പിണ്ണാക്ക് , ഉമി , തവിട് ബാഗാസ് ,പരുത്തി വ്യവസായവശിഷ്ടങ്ങള്‍
- പച്ചില വളച്ചെടികള്‍
- ജലാശയകളകള്‍
ജന്തുജന്യ ജൈവവളങ്ങള്‍
- മനുഷ്യന്റെ വിസര്‍ജ്ജ്യ വസ്തുക്കള്‍
- ആടുമാടുകളുടെ വിസര്‍ജ്യവസ്തുക്കളും, ജൈവാവശിഷ്ടങ്ങളും
- വളര്‍ത്തു മൃഗങ്ങള്‍, പക്ഷികള്‍ ഇവയുടെ അവശിഷ്ടങ്ങള്‍
- അറവുശാലയില്‍ നിന്നുള്ള ഉപോല്‍പ്പന്നങ്ങള്‍, എല്ല് ,രക്തം , മാംസാവശി ഷ്ടങ്ങള്‍
- മണ്ണിര കമ്പോസ്റ്റ്, ചകിരിച്ചോര്‍കമ്പോസ്റ്റ്
സൂക്ഷ്മജീവിവളങ്ങള്‍ ജീവാണുവളങ്ങള്‍
സ്ഥൂല ജൈവവളങ്ങള്‍ സാന്ദ്രീകൃത ജൈവവളങ്ങള്‍
ജൈവവളങ്ങളെ അവയില്‍ അടങ്ങിയിരിക്കുന്ന മൂലകങ്ങളുടെ അളവനുസരിച്ച് സ്ഥൂല ജൈവവളങ്ങളെന്നും, സാന്ദ്രീകൃത ജൈവവളങ്ങളെന്നും രണ്ടായി തരാം തിരിച്ചിരിക്കുന്നു. സ്ഥൂല ജൈവ വളങ്ങളില്‍ കുറഞ്ഞ അളവിലും സാന്ദ്രീകൃത ജൈവ വളങ്ങളില്‍ കൂടിയ അളവിലുമായിരിക്കും ഈ മൂലകങ്ങള്‍ അടങ്ങിയിരിക്കുന്നത് . കാലിവളം , കമ്പോസ്റ്റ് എന്നിവ സ്ഥൂല ജൈവ വളങ്ങളും, എല്ലുപൊടി , വേപ്പിന്‍ പിണ്ണാക്ക്, കടല പിണ്ണാക്ക് എന്നിവ സാന്ദ്രീകൃതജൈവ വളങ്ങളും ആണ്.
ജൈവവളങ്ങളുടെ പ്രാധാന്യം
അവശ്യ മൂലകങ്ങള്‍ ലഭ്യമാക്കുന്നു. മണ്ണിന്റെ ഭൌതിക, രാസിക ജീവാ സ്വാഭാവം മെച്ചപ്പെടുത്തുന്നു എന്നിവയാണ് ജൈവ വളങ്ങളുടെ പ്രധാന പ്രയോജനം . രാസവളങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ജൈവ വലങ്ങളില്‍ പ്രത്യേകിച്ച് സ്ഥൂല ജൈവ വളങ്ങളില്‍ മൂലകങ്ങളുടെ അളവ് തീരെ കുറവാണ് . മാത്രവുമല്ല , ഒരു നിശ്ചിത അളവില്‍ ആവശ്യമൂലകം ലഭിക്കാന്‍ വേണ്ടിവരുന്ന വിലയും കൂടുതലായിരിക്കും. അതുകൊണ്ട് ആവശ്യമൂലകത്തിന്റെ ലഭ്യത മാത്രം കണക്കാക്കിയാല്‍ ജൈവ വളങ്ങള്‍ അത്ര പ്രാധാന്യമുള്ളതല്ല. പക്ഷേ മണ്ണിന്റെ രാസ , ഭൌതിക സ്വഭാവ്ക്രമീകരണത്തില്‍ ജൈവ വളങ്ങള്‍ വലിയൊരു പങ്ക് വഹിക്കുന്നു. മണ്ണിലെ ക്ലേദ (ഹ്യുമസ്)ത്തിന്റെ അളവ് നിലനിര്‍ത്തി ജൈവാംശം വര്‍ദ്ധിപ്പിക്കുന്നു. മണ്ണിലൂടെയുള്ള വായുസഞ്ചാരം, നീര്‍വാഴ്ച എന്നിവ സുഗമാക്കുന്നു. സൂക്ഷ്മാണു ജീവികള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള ഒരു മാധ്യമമായിത്തീരുന്നതിനാല്‍ അവയുടെ പ്രവര്‍ത്തനം ഉത്തേജിക്കപ്പെടുന്നു. മണ്ണിലെ അകാര്‍ബണീയ വസ്തുക്കളെ ചെടികള്‍ക്ക് ഉപയുക്തമാക്കിക്കൊടുക്കുന്നു. മണ്ണിന്റെ താഴ്ത്ത്ട്ടിലുള്ള പോഷകമൂലകങ്ങള്‍ ഉപരിതലത്തിലെത്തിക്കുകയും വിളകള്‍ക്ക് ഉപയുക്തമാക്കി കൊടുക്കുകയും ചെയ്യുന്നു. മണ്ണിലെ ധനായനശേഷി വര്‍ധിപ്പിക്കുന്നു. തന്മൂലം പോഷക മൂലകങ്ങള്‍ നഷ്ടപ്പെടാതെ മണ്ണില്‍ പിടിച്ച് നിറുത്തുന്നു. രാസവലങ്ങളുടെ കാര്യക്ഷമത വര്‍ദ്ധി പ്പിക്കുകയും അമ്ലാംശം കാക്കുകയും ചെയ്യുന്നു. സൂക്ഷ്മമൂലങ്ങളുടെ ലഭ്യത ചെടികള്‍ക്ക് കൂടുതന്‍ ലഭ്യമാക്കി കൊടുക്കുന്നു.
സസ്യജന്യ വളങ്ങള്‍
മണ്ണിലെ ജൈവാംശത്തിന്റെ പ്രധാന ഉറവിടം സസ്യങ്ങളും സസ്യാവശിഷ്ട ങ്ങളുമാകുന്നു. മണ്ണിലെ സൂക്ഷ്മ ജീവികളുടെ എണ്ണം വര്‍ധിക്കുന്നു . കൂടാതെ അവയുടെ പ്രവര്‍ത്തനവും മെച്ചപ്പെടുന്നു. ഇത് ചെടികള്‍ക്ക് നേരിട്ട് വലിച്ചെടുക്കാന്‍ കഴിയാത്ത വസ്തുക്കള്‍ വിഘടിച്ച് ആഗിരണത്തിനുള്ള പാകത്തിനാകാന്‍ സഹായിക്കുന്നു. സസ്യ ജന്യവളങ്ങളില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് വിളാവശിഷ്ടങ്ങള്‍ .
വിളാവശിഷ്ടങ്ങള്‍
വിളവെടുപ്പുകഴിഞ്ഞ ശേഷം പാടത്ത് അവശേഷിക്കുന്ന വൈക്കോലും മറ്റു വളരെ നല്ല ജൈവ വളങ്ങളാ ണ് . മാത്രവുമല്ല നിലത്തു അവശേഷിക്കുന്ന കുറ്റികളും കളകളും മറ്റും ഉഴുതു ചേര്‍ക്കുന്നത് അവ വേഗത്തില്‍ അഴുകുന്നതിനു സഹായിക്കുന്നു. ഹെക്ടറില്‍ ഏകദേശം 8 മുതല്‍ 10 ടണ്‍ വരെ ഇങ്ങനെയുള്ള കുറ്റികളും വേരുകളും മറ്റുമായി വരുമെന്നാണ് കണക്കുകള്‍ കാണിക്കുന്നത് . ഉഴുതു ചേര്‍ക്കുമ്പോള്‍ അല്പം യൂറിയ കൂടി നല്‍കിയാല്‍ അഴുകള്‍ പ്രക്രിയ എളുപ്പമാകുമെന്നു കണ്ടിട്ടുണ്ട്. നെല്ല്,ഗോതമ്പ് , പയറുചെടികള്‍ , കരിമ്പ് ,വാഴ , പുകയില, പരുത്തി ഇവയുടെയെല്ലാം അവശിഷ്ടങ്ങള്‍ വളമായി ഉപയോഗിക്കുന്നു. ഈ വിളാവശിഷ്ടങ്ങളിലുള്ള പോഷകമൂലകങ്ങള്‍ എന്തൊക്കെയ്യാണന്നു നോക്കാം.
പച്ചിലകള്‍
വരമ്പുകളില്‍ വച്ച് പിടിപ്പിക്കുന്ന ശീമക്കൊന്ന, മുരിക്ക്, കുറ്റിച്ചെടികള്‍ എന്നിവയെല്ലാം പച്ചില നല്‍കും . കൂടാതെ വീട്ടുവളപ്പില്‍ കാണുന്ന മാവ് ,പ്ലാവ് എന്നീ ഫലവൃക്ഷങ്ങളും പറമ്പുകളില്‍ കാണുന്ന സുബാബുള്‍, ഇലഞ്ഞി, വേപ്പ് തുടങ്ങിയവയെല്ലാം നല്ല പച്ചിലവളങ്ങളാണ് . വയല്‍ വരമ്പുകളിലും തെങ്ങില്‍ തോപ്പിലും ശീമക്കൊന്ന, വച്ച് പിടിപ്പിക്കാവുന്നതാണ് . കൂടാതെ വീട്ടുവളപ്പുകളില്‍ നിന്നും പറിച്ചു കളയുന്ന പുല്ലു , ചെറുചെടി ഇവയെല്ലാം തന്നെ ജൈവ വളമാക്കാം. ഈ പച്ചില വളങ്ങില്‍ എണ്ണം തന്നെ പ്രധാനമൂലകങ്ങലായ നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ് എന്നിവ അടങ്ങിയിട്ടുണ്ട്.
ചാരം
വീട്ടുവളപ്പുകളിലും ചുറ്റുമുള്ള പറമ്പുകളിലും ചവറുകൂട്ടി തീയിടുന്ന പതിവ് പണ്ടേയുള്ള താണല്ലോ . നിലം വുതിയാക്കുന്നതിനു മാത്രമല്ല , പല ക്ഷുദ്രജീവികളെയും കീടങ്ങളെയും നശിപ്പിക്കുന്നതിനും ഇത് സഹായിക്കുന്നു. വീട്ടാവശ്യത്തിന് വിറകുപയോഗിക്കുമ്പോള്‍ കിട്ടുന്ന ചാരം മാത്രമല്ല ഫാക്ടറികളില്‍ നിന്നും, കല്‍ക്കരി കത്തിക്കുമ്പോള്‍ കിട്ടുന്ന ചാരവുമൊക്കെ നമുക്ക് വളമായി ഉപയോഗിക്കം.
പച്ചില വളച്ചെടികള്‍
ജൈവ കൃഷിയില്‍ സുപ്രധാനമായ ഒരിനമാണ് പച്ചിലവളം. ആവശ്യത്തിനു സ്ഥലം ലഭ്യമാണെങ്കില്‍ ചെലവ് കുറഞ്ഞ രീതിയല്‍ മണ്ണില്‍ ജൈവ പദാര്‍ഥങ്ങള്‍ നല്‍കാന്‍ പറ്റിയ മാര്‍ഗ്ഗങ്ങളാണ് പച്ചിലവളചെടികള്‍ . പച്ചിലവളങ്ങള്‍ മണ്ണില്‍ ചേര്‍ക്കുന്നത് കൊണ്ട് പല പ്രയോജനങ്ങളുണ്ടു . പച്ചില വളങ്ങളില്‍ നിന്നും രൂപപ്പെടുന്ന ക്ലേദം മണ്ണിന്റെ ചില ഭൌതിക ഗുണങ്ങളായ ആഗിരണ ശക്തി , വായുസഞ്ചാരം , നീര്‍വീഴ്ച , കനികായനം (മന്‍തരികളെ പരസ്പരം കൂട്ടിയിണക്കാനുള്ള കഴിവ് ) മുതലായവ വര്‍ദ്ധി പ്പിക്കുന്നു. മണ്ണിലെ അനുജീവികളുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്താനും പചില വളങ്ങള്‍ സഹായിക്കുന്നു. മണ്ണിലെ പോഷകങ്ങള്‍ നഷ്ടപ്പെടാതെ സൂക്ഷിക്കുന്നതിനു പുറമെ അടിമണ്ണില്‍ നിന്ന് അവയെ വേരുകള്‍ക്ക് അഗിരം ചെയ്യാന്‍ പാകത്തില്‍ മുകളിലേക്ക് എത്തിക്കുന്നു . മാത്രവുമല്ല , മണ്ണിലുള്ള അകാര്‍ബണിക ഘടകങ്ങളെ ചെടിക്ക് ഉപയോഗിക്കുവാന്‍ തക്കവണ്ണം തയ്യാറാക്കി കൊടുക്കുകയും ചെയ്യുന്നു .
അനുയോജ്യമായ പച്ചിലവളച്ചെടികള്‍
പയറു വര്ഗ്ഗചെടികലാന്‍ ഏറ്റവും പ്രധാനായി ഉപയോഗിക്കേണ്ടത് . വന്‍പയര്‍, ചണമ്പ് ,ഡയിഞ്ച , സെസ്ബാനിയ , കിലുക്കി , കൊഴിഞ്ഞില്‍ ,ചെറു പയര്‍ , ഉഴുന്നു തുടങ്ങിയവ ഇങ്ങനെ വളര്‍ത്താന്‍ യോജിച്ചവയാണ് .
പച്ചക്കറി സംസ്കരണ ശാലകളിളെ അവശിഷ്ടങ്ങള്‍
പഴം-പച്ചക്കറി സംസകരണ ശാലകളില്‍ നിന്നും ധാരാളം സംസ്കരണാവശിഷ്ടങ്ങള്‍ ലഭിക്കാറുണ്ട്. ഇതുപയോഗിച് നല്ലോരളവ് വരെ കമ്പോസ്റ്റ് ഉണ്ടാക്കാന്‍ പറ്റും.
അതുപോലെ പരുത്തി,തേയില എന്നിവയുടെ സംസ്കരണ ശാലയില്‍ നിന്നുള്ള അവശിഷ്ടങ്ങളും ജൈവാംശത്തിനായി ഉപയോഗിക്കാം..
ഈര്‍ച്ചമില്ലില്‍ നിന്നും ലഭിക്കുന്ന ഈര്ച്ചപോടി ജലം വലിച്ചെടുക്കാന്‍ കഴിവുള്ള വസ്തുവാണ്. അതിന്റെ ഭാരത്തിന്റെ 2 - 4 ഇരട്ടി വെള്ളം വലിച്ചെടുക്കുന്നു.
കാലിവളവും കമ്പോസ്റ്റും
ചരിത്രാതീത കാലം മുതല്‍ക്കേ കൃഷിയില്‍ ഉപയോഗിച്ച് വരുന്ന ജൈവ വളങ്ങളില്‍ പ്രധാനപ്പെട്ടവ കാലിവളവും കമ്പോസ്റ്റും ആയിരുന്നു . നമ്മുടെ നാട്ടില്‍ സുലഭമായതും എളുപ്പത്തില്‍ ഉണ്ടാക്കിയെടുക്കാന്‍ കഴിയുന്നതുമായ വളങ്ങളാണ് കാലിവളവും കമ്പോസ്റ്റും. ചാണകത്തിന്റെയും ഗോമൂത്രത്തിന്റെയും വയ്ക്കൊലിന്റെയും തീറ്റപ്പുല്ലിന്റെയും സമ്മിശ്രമാണ് കാലിവളം . കമ്പോസ്റ്റ് എന്നാല്‍ ജൈവ വസ്തുക്കള്‍ ഈര്‍പ്പവും ചൂടുമുള്ള കാലാവസ്ഥയില്‍ അനുജീവികളുടെ പ്രവര്‍ത്തനഫലമായി അഴുകിയുണ്ടാകുന്ന ഹ്യുമസ് പദാര്‍ത്ഥമാണ്.
കോഴിവളം
കഴി വളര്‍ത്തല്‍ കേന്ദ്രങ്ങളില്‍ നിന്ന്‍ ശേഖരിക്കുന്ന കോഴിക്കാഷ്ടം ഗുരുത്വമേറിയ ജൈവ വളമാണ്. ഡീപ്പ് ലിറ്റര്‍ രീതിയനുശരിച്ച് 25 മുട്ടക്കോഴികളെ വളര്‍ത്തുമ്പോള്‍ അവയില്‍ നിന്ന്‍ ആണ്ടില്‍ ഒരു ടണ്ണ്‍ കോഴിവളം ലഭിക്കുമെന്നാണ് കണക്ക് . എട്ടാഴ്ച കൊണ്ട് വളര്‍ച്ച പൂര്‍ത്തിയാക്കുന്ന ഇറച്ചിക്കോഴികളും ഇതേ അളവില്‍ തന്നെ വളം നല്‍കുന്നതാണ് .
കാലിവളത്തെക്കാള്‍ പോഷകമൂല്യങ്ങള്‍ കോഴിക്കാഷ്ടത്തിലുണ്ട് . രാസവള ങ്ങളിലുള്ള നൈട്രജന്‍, ഫോസ്ഫറസ് ,പൊട്ടാഷ് എന്നിവയ്ക്ക് പുറമെ ഇതില്‍ കാത്സ്യം , മഗ്നീഷ്യം , ബോറോണ്‍ ,ചെമ്പ് ,ഇരുമ്പ്, ഗന്ധകം എന്നീ ലഘുമൂലകങ്ങളും കണ്ടുവരുന്നു.
വാഴകൃഷിക്കും പച്ചക്കറിക്കുമാണ് ജൈവ വളം ധാരാളമായി ഉപയോഗിച്ചു കാണുന്നത് . ചാണകം പോലെ ഇത് കൊണ്ട് പാചക വാതകവും ഉല്‍പ്പാദിപ്പിക്കാം .
കമ്പോസ്റ്റും കമ്പോസ്റ്റിങ്ങും
ജൈവ വസ്തുക്കള്‍ അഴുകിയുണ്ടാകുന്ന ഒരു ഹ്യുമസ് വസ്തുവാണ് കമ്പോസ്റ്റ്. കമ്പോസ്റ്റിങ്ങ് എന്നാല്‍ കൃഷിയിടങ്ങളിലെയും പട്ടണപ്രദേശങ്ങളിലെയും ചപ്പു ചവറുകളെ അമൂല്യമാക്കി മാറ്റുക എന്ന ശാസ്ത്രവിദ്യയാണ്. വിവിധയിനം അനു ജീവികളുടെ പ്രവര്‍ത്തനഫലമായി ചവറുകള്‍ ദ്രവിച്ച് , കാര്‍ബണ്‍ നൈട്രജന്‍ അനു പാതം കുറഞ്ഞ് നല്ല ജൈവ വളമായി മാറുന്നു. കമ്പോസ്റ്റ് വളത്തില്‍ സാധാരണയായി 0.5% നൈട്രജന്‍ 0.15 % ഫോസ്ഫറസ് 0.5 % പൊട്ടാഷ് എന്നിവയുണ്ടെങ്കിലും കമ്പോസ്റ്റ് ഉണ്ടാക്കാനുപയോഗിച്ച ചപ്പു ചവറകളുടെ ഗുണമനുസരിച്ച് കമ്പോസ്റ്റിലെ സസ്യമൂലകങ്ങളുടെ അളവിലും വ്യത്യാസമുണ്ടാകും.
ഇഷ്ടപെട്ടാൽ ചെയ്യാൻ മറക്കല്ലേ.....മുട്ട കോഴി/താറാവ് വളർത്തൽ/മൃഗപരിപാലനം/കൃഷി എന്നിവയെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ ഇത് വരെ പേജ് ലൈക് ചെയ്യാത്തവർ ഇപ്പോൾ തന്നെ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യുക.(https://www.facebook.com/karshikagramam/