07/07/2025
കെട്ടുവള്ളങ്ങളിലെ യാത്ര അതീവ രസകരമാണ്. എന്തെന്നാൽ നമ്മെ തഴുകി പോകുന്ന കാറ്റിന്റെ തണുപ്പിൽ സ്വയം മറക്കാൻ ഈ സ്ഥലം ഉറപ്പായും സഞ്ചരികളെ സഹായിക്കും. മിതവേഗത്തിൽ കായലിന്റെ ഭംഗിയാസ്വദിച്ചു തിരികെപ്പോരാം. കായൽക്കരകളോടു ചേർന്ന് മീൻവാരാൻ നിൽക്കുന്ന ചീനവലകളുടെ ധ്യാനം കാണാം. അകലെ തണ്ണീർമുക്കം ബണ്ടിന്റെ കാഴ്ചയുണ്ട്.
വൈകുന്നേരമാണു കുമരകം കായൽ ശരിക്കും കോരിത്തരിപ്പിക്കുക. അതിമനോഹരമാണ് സായാഹ്നം. മൂടലില്ലാത്ത ആകാശമാണെങ്കിൽ എത്ര നിറങ്ങളുണ്ട് മാനത്ത് എന്ന് നോക്കി തിട്ടപ്പെടുത്താൻ സൂര്യൻ അസ്തമിക്കുന്നതു വരെ നിന്നാൽ കായൽ ശരിക്കും ചെഞ്ചായത്തിൽ കുളിക്കുന്നതു കാണാം.
കായൽ ചുറ്റാം കരിമീൻ രുചിക്കാം എത്ര അലസ മനോഹരിയാണ് വേമ്പനാട്ടുകായൽ ! കുമരകത്തു നിന്നു പാതിരമണലിലേക്കോ പള്ളിക്.....