Perumbavoor Pet

Perumbavoor Pet ഓമന മ്യഗണ്ട ളെ വാണ്ടാനും വിൽക്കാനും

പെരുമ്പാവൂർ  :ശുചി മുറിയിൽ അനാശാസ്യം ഇതര സംസ്ഥാന തൊഴിലാളിയായ യുവതി ഉൾപ്പടെ 3 പേർ പിടിയിൽ. നടത്തിപ്പുകാരനായ പള്ളിക്കര ആനന...
02/02/2025

പെരുമ്പാവൂർ :ശുചി മുറിയിൽ അനാശാസ്യം ഇതര സംസ്ഥാന തൊഴിലാളിയായ യുവതി ഉൾപ്പടെ 3 പേർ പിടിയിൽ. നടത്തിപ്പുകാരനായ പള്ളിക്കര ആനന്താനത്ത് മുട്ടം തൊട്ടിൽ ജോണി (61), ഇടപാടുകാരനായ ആസാം നൗഗാവ് സ്വദേശി അയ്ജുൽ അലി (22), എന്നിവരും അസം സ്വദേശിനിയുമാണ് പെരുമ്പാവൂർ പോലീസിൻ്റെ പിടിയിലായത്. പെരുമ്പാവൂർ യാത്രിനിവാസിലെ ശുചി മുറി കേന്ദ്രീകരിച്ചാണ് അനാശാസ്യം നടത്തിയിരുന്നത്. ആയിരത്തി അഞ്ഞൂറോളം രൂപയാണ് ഇയാൾ വാങ്ങിയിരുന്നത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

വെങ്ങോലയിൽ ഇരുചക്രവാഹനത്തിലെത്തി മാല പൊട്ടിച്ച കേസിൽ ഒരാൾ കൂടി പിടിയിൽ. എരമല്ലൂർ നെല്ലിക്കുഴി മറ്റത്തിൽ വീട്ടിൽ മഹിൻ ലാൽ...
04/11/2024

വെങ്ങോലയിൽ ഇരുചക്രവാഹനത്തിലെത്തി മാല പൊട്ടിച്ച കേസിൽ ഒരാൾ കൂടി പിടിയിൽ. എരമല്ലൂർ നെല്ലിക്കുഴി മറ്റത്തിൽ വീട്ടിൽ മഹിൻ ലാൽ (25)നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. തോപ്പുംപടി പള്ളിപ്പറമ്പിൽ അഭിലാഷിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
മാല പൊട്ടിച്ച കേസിൽ മുഖ്യ പ്രതിയായ അഭിലാഷിനെ സഹായിച്ചതിനാണ് അറസ്റ്റ്. മാല പൊട്ടിച്ചു വന്നതിനുശേഷം പിടിക്കപ്പെടാതിരിക്കാൻ മഹിൻ ലാൽ ഇയാളുടെ മോട്ടോർസൈക്കിളിൽ കയറ്റി സുഹൃത്തിൻ്റെ വീട്ടിലെത്തിച്ചു. തുടർന്ന് സുഹൃത്തിൻ്റെ ഷർട്ട് വാങ്ങി ധരിപ്പിച്ച് ആലുവയിൽ ഉള്ള ജ്വല്ലറികളിൽ സ്വർണ്ണം വിൽപ്പന നടത്താൻ ശ്രമിച്ചു. . ഇയാൾക്ക് ആലുവ മൂവാറ്റുപുഴ കോതമംഗലം കൂത്താട്ടുകുളം പൊൻകുന്നം സ്റ്റേഷനുകളിലായി നിരവധി മോഷണക്കേസുകളുണ്ട്. 2023 ൽ കാപ്പ പ്രകാരം നാടുകടത്തിയിട്ടുള്ള ആളുമാണ്. പെരുമ്പാവൂർ എ എസ് പി ശക്തി സിംഗ് ആര്യ, ഇൻസ്പെക്ടർ ടി.എം സൂഫി, സബ് ഇൻസ്പെക്ടർ
പി.എം റാസിഖ്,
എ' എസ്. ഐ പി.എ അബ്ദുൽ മനാഫ്, സീനിയർ സി പി ഒ മാരായ
ടി എ അഫ്സൽ,
വർഗീസ് ടി വേണാട്ട് ,
ബെന്നി ഐസക് ,
ധനേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Address

Perumbavoor
Kodanad
635444

Website

Alerts

Be the first to know and let us send you an email when Perumbavoor Pet posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category