MALLU Snaker

MALLU Snaker A Kerala Forest and Wildlife department licensed snake rescuer based at Kochi.

17/02/2025

സീരിയൽ കാണാൻ വീട്ടിനുള്ളിൽ കയറിയ അണലി. വാതിൽ തുറന്നിടുമ്പോൾ ശ്രദ്ധിക്കുക.

വീട്ടിന്നുള്ളിൽ നിന്നും പുറത്തേക്ക് തുറക്കുന്ന വാതിലുകള് കഴിയുന്നതും അടച്ചിടുക. മുന്പ് പറമ്പിലോ പരിസരത്തോ പാമ്പുകളെ കണ്ടിട്ടുണ്ടെങ്കിൽ പ്രതോൃകിച്ചും. അല്ലെങ്കിൽ നെറ്റ് ഡോർ ഉപയോഗിക്കുക. ചൂടു കൂടുകയാണ്, ശീത രക്ത ജീവികൾ ആയതിനാൽ , പാമ്പുകള്ക്ക് അധിക ചൂടു സഹിക്കാൻ പറ്റില്ല. അവ തണുപ്പുള്ള ഇടം തേടി വരും. ഇരയുടെ പുറകെയും വരാം. ഇവിടെ അകത്തു കയറിയത് അണലി അല്ലെങ്കിൽ russells viper ആയിരുന്നു. കൊടും വിഷമുള്ള ഇനമാണ്. കടി കിട്ടിയാൽ , പ്രതിവിഷം കൊടുത്തില്ലെങ്കിൽ ജീവഅപായം വരെ സംഭവിക്കാം. നിങ്ങളുടെ വീടിന്റെ പരിസരത്ത് പാമ്പിനെ കണ്ടാല് അപ്പോള് തന്നെ കേരള വനം വന്യ ജീവി വകുപ്പിന്റെ സർപ്പ (SARPA) ആപ്പ് ഉപയോഗിച്ച് അടുത്തുള്ള ലൈസൻസ് ഉള്ള റെസ്ക്യൂവർമാരുമായി ബന്ധപ്പെടുക. അവര് വന്നു സുരക്ഷിതമായി പാമ്പുകളെ റെസ്ക്യൂ ചെയ്യുന്നതായിരിക്കും. കേരളത്തിലെ ജില്ല കോ ordinator മാരുടെ number ഷെയർ ചെയ്യുന്നുണ്ട്. അതുപോലെ സർപ്പ ആപ്പ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്കും. സുരക്ഷിതമായിരിക്കുക.

https://play.google.com/store/apps/details?id=ltl.kfdsr&pcampaignid=web_share

*DISTRICT COORDINATORS*

2.LIJU - KOLLAM 9947467006
3.DINSH R - PATHANAMTHITTA 9495697907
4.SAJI - ALAPPUZHA 9446387512
5.ABEESH - KOTTAYAM -8943249386
6.T A SHAJI - IDUKKI - 9526896411
7.JOJU CT - THRISSUR - 9745547906
8.SIDHARTH - PALAKKAD - 9605599024
9.JAVAD - MALAPPURAM - 9567597897
10.PRADHEEP KUMAR - KOZHIKOD - 9447218426
11.VISHNU- WAYANAD - 8606262978
12.SUNIL KUMAR - KANNUR - 8547296450
13.KT SANTHOSH – KASARGODE- 8075448337

12/02/2025

A sub-adult spectacled cobra rescued from a home at Kochi in the early hours.

01/02/2025

A huge spectacled cobra rescued from a residence at . Please contact 094472 19972 for snake rescues.
reels
Tripunithura Tripunithura Sree Poornathrayeesa Temple

25/01/2025

മനുഷ്യൻ്റെ ഏറ്റവും നല്ല മിത്രമാണ് ചേര. നമ്മുടെ ഭക്ഷ്യ ധാന്യ വിളകൾ തിന്നു നശിപ്പിക്കുന്ന , എലിപ്പനി എന്ന മാരക വ്യാധി പടർത്തുന്ന എലികളെ അവയുടെ മാളത്തിൽ ചെന്ന് ഭക്ഷിക്കുന്ന ജീവികളിൽ ഒന്നാണ് ചേര. തീരെ വിഷമില്ലാത്ത ഇവ മനുഷ്യനെ കണ്ടാൽ ഓടിയൊളിക്കുകയാണ് ചെയ്യാറ്. പാമ്പുകൾ territorial animal ആണ്. ഒരു പ്രദേശത്ത് വലുപ്പത്തിൽ മുന്തിയ ഒരു പാമ്പ് മാത്രം ഉണ്ടാവാനുള്ള സാധ്യതയാണ് പൊതുവേ കണ്ട് വരുന്നത്. വലുപ്പത്തിൽ കുറഞ്ഞവയെ വലുപ്പം കൂടിയവ ഭക്ഷിക്കുന്നതും പതിവാണ്. അക്കാരണങ്ങൾ കൊണ്ട് തന്നെ ഒരു ചേരയെ ഒരു പ്രദേശത്ത് നിന്ന് മാറ്റിയാൽ, അവിടെ ഭക്ഷണ ലഭ്യത ഉള്ളിടത്തോളം കാലം മറ്റൊരു പാമ്പ് വന്നിരിക്കും. അത് മറ്റൊരു ചേരയാകാം അല്ലെങ്കിൽ മൂർഖനുമാവാം. അത് കൊണ്ട് ഇനി ചേരയെ കണ്ടാൽ അവയെ നിങ്ങളുടെ പ്രദേശത്ത് തന്നെ ജീവിക്കാൻ അനുവദിക്കുക. #കേരളത്തിലെപാമ്പുകൾ

04/01/2025

കൊച്ചി തൃപ്പൂണിത്തുറയിൽ വീട്ടിലെ വാട്ടർ മീറ്ററിനുള്ളിൽ നിന്ന് സുരക്ഷിതമായി റെസ്ക്യൂ ചെയ്ത മൂർഖൻ പാമ്പ്. ചൂട് കൂടിയതിനാൽ ഇത്തരം തണുപ്പുള്ള സ്ഥലങ്ങളിൽ പാമ്പ് കയറി ഇരിക്കാനുള്ള സാധ്യത കൂടുതലാണ്. ദയവായി സൂക്ഷിക്കുക. പാമ്പിനെ കണ്ടാൽ കേരള വനം വന്യജീവി വകുപ്പിൻ്റെ സർപ്പ ആപ്പ് വഴി ഏറ്റവും അടുത്തുള്ള സർപ്പ വോളൻറിയർമാരുമായി ബന്ധപ്പെടുക. അവർ വന്ന് സുരക്ഷിതമായി പാമ്പിനെ റെസ്ക്യൂ ചെയ്യുന്നതായിരിക്കും.

17/12/2024

Address

Veeram, Mahatma Road, Manjelipadam
Kochi
682306

Telephone

+919447219972

Website

Alerts

Be the first to know and let us send you an email when MALLU Snaker posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to MALLU Snaker:

Share