08/03/2025
ഇന്ന് അന്താരാഷ്ട്ര വനിത ദിനാചരണത്തോടുബന്ധിച്ച് കേരള സർക്കാരിൻ്റെ വനിത ശിശു ക്ഷേമ വകുപ്പ് തിരുവനന്തപുരത്ത് വെച്ച് നടത്തുന്ന വനിതകളുടെ സംഗമം എന്ന പരിപാടിയിൽ എറണാകുളം SARPA ടീമിലെ വിദ്യാ രാജു മാഡം ക്ഷണം സ്വീകരിച്ച് പങ്കെടുക്കുന്നു. ദീർഘ കാലമായി snake rescue മേഖലയിൽ ഉള്ള വ്യക്തി എന്ന നിലയിൽ ആണ് ക്ഷണം. Retired നേവി ഉദ്യോഗസ്ഥൻ രാജു സാറിൻ്റെ സഹധർമിണി ആണ്.
SARPA യിലേ ആദ്യത്തെ ബാച്ചിൽ തന്നെ ലൈസൻസ് എടുത്ത വിദ്യാ ജി , കേരളത്തിന് അകത്തും പുറത്തും പാമ്പുകളെ റെസ്ക്യൂ ചെയ്ത് സേവനം നടത്തിയിട്ടുണ്ട്. പക്ഷി നിരീക്ഷണത്തിനും , പക്ഷി സർവേകളിലും സജീവ സാന്നിധ്യം ആണ് വിദ്യാ ജി. കഴിഞ്ഞ കുറെ കാലമായി മംഗളവനം Eco Development Committe അംഗം എന്ന നിലയിലും തന്നാൽ ആകുന്ന വിധത്തിൽ പരമാവധി പരിസ്ഥിതി പ്രവർത്തനങ്ങൾ നടത്തിവരുന്ന , എറണാകുളം SARPA ടീമിലെ സജീവ അംഗം ആണ് വിദ്യാ രാജു.
എല്ലാ ആശംസകളും വിദ്യാ ജി...!!