08/08/2025
കേരളത്തിലെ മാതാപിതാക്കളുടെ അറിവിലേക്കായ് സ്നേഹ ബഹുമാനങ്ങളോടെ പറയുകയാണ്
ദയവുചെയ്ത് ശ്രദ്ധിക്കുക
നിങ്ങള്‍ നായകളോട് വെറുപ്പും വിദ്വേഷവും ഭയവും മനസില്‍ സൂക്ഷിക്കുന്നവരാണെങ്കില്‍
അത് നിങ്ങളുടെ മക്കളിലേക്കും പകര്‍ത്താതിരിക്കുക
ഒന്നു ശ്രദ്ധിച്ചാല്‍ മനസിലാക്കാം നായകള്‍ കൂടുതലും കുട്ടികളേയാണ് ഓടിക്കുന്നത്
ഈ സമയം നായകളുടെ പ്രജനന സമയമാണ്
നായകള്‍ കൂടുതലും കൂട്ടം ചേര്‍ന്നാണ് നടക്കുക
അങ്ങനെ നില്‍ക്കുന്ന നായകളെ
കല്ലെറിയുകയും കൗതുകംകൊണ്ടും മറ്റുരീതിയില്‍ പ്രകോപിപ്പിക്കുകയും ചെയ്യുമ്പോള്‍ നായകള്‍ കുട്ടികളെ ഭയപെടുത്താനായ് ഓടിക്കുകയും അഥവാ കല്ലേറുകകണ്ട് വേദനയില്‍ അക്രമാസക്തരാകുകയും ചെയ്യും
ദയവുചെയ്ത് കുട്ടികളോട് നായകള്‍ക്കരികിലേക്ക് പോകരുതെന്നും
കല്ലെറിയരുതെന്നും,മറ്റുരീതിയില്‍ ശബ്ദങ്ങളോ, മറ്റു ചേഷ്ടകളോ കാട്ടി പ്രകോപിപ്പിക്കരുതെന്നും
പഠിപ്പിക്കുക...
അങ്ങനെ ചെയ്യുമ്പോള്‍ അത് വിപരീത ഫലങ്ങളാണ് ഉണ്ടാക്കുക നായകള്‍ ആക്രമാസക്തരാകാനും പുറകേ ഓടാനും
ഇതും പ്രധാന കാരണങ്ങളാണ്
നമ്മുടെ മക്കളെ ആത്മ സുരക്ഷക്കായ് മാത്രം പ്രതിരോധിക്കാനായ് പഠിപ്പിക്കുക
ഓര്‍ക്കുക മനുഷ്യരേക്കാല്‍ ക്രൂരതയുള്ള ഒരുജീവിയും ഭൂമിയില്‍ ഇല്ല
ഒരോ ദിവസത്തെ പത്രമെടുത്തുനോക്കിയാല്‍ നിങ്ങള്‍ക്കതുമനസിലാകും
തെരുവ് നായ വന്ധീകരണ പദ്ധതി നല്ലരീതിയില്‍ നടപ്പിലാക്കുകയും,നാടന്‍ നായകുഞ്ഞുങ്ങളെ ദത്തെടുത്തു വളര്‍ത്തുകയും വിദേശനായബ്രീഡ്ബിസിനസ്
നിയന്ത്രിക്കുകയും ചെയ്യുക എന്നതാണ്
ഈ പ്രശ്നങ്ങള്‍ക്കുള്ള ശാശ്വത പരിഹാരം
ഒരു ജീവനേയും അനാവശ്യമായി തല്ലുകയും കൊല്ലുകയും ചെയ്യുന്നത് ഒന്നിനും പരിഹാരമല്ല
മാത്രവുമല്ല അങ്ങനെയുള്ള നീച പ്രവര്‍ത്തികളുടെ ഫലം ഒരു ശാപമായി
നിങ്ങളുടെ കുടുംബത്തെയാണ് ബാധിക്കുക
ശ്രീജേഷ് പന്താവൂര്
repost