Pets kerala പെറ്റ്സ് കേരള

Pets kerala പെറ്റ്സ് കേരള പക്ഷിമൃഗാദികളെ പറ്റിയുള്ള അറിവുകളു?

കുഞ്ഞികുരുവി ഓലഞാലിക്കുരുവി എന്ന പുത്തന്പ്പാട്ടുകോള്ക്കുന്പോള്മ നസ്സില് ഗൃഹാതുരത്വം ഉണരുന്നുണ്ടോ? തൊടിയിലെ മരങ്ങളില് തൂങ...
03/04/2022

കുഞ്ഞികുരുവി

ഓലഞാലിക്കുരുവി എന്ന പുത്തന്പ്പാട്ടുകോള്ക്കുന്പോള്മ നസ്സില് ഗൃഹാതുരത്വം ഉണരുന്നുണ്ടോ? തൊടിയിലെ മരങ്ങളില് തൂങ്ങിയാടി മനോഹരമായ കൂട് നെയ്തൊരുക്കുന്ന ആറ്റക്കുരുവികളെ ഓര്മ്മയുണ്ടോ? നമ്മുടെ പ്രിയപ്പെട്ട കുഞ്ഞികുരുവികളോട് സാദൃശ്യമുള്ള ചറുകിളികളാണ് ഫിഞ്ചുകള്. ഒപ്പം വയല്ക്കിളികള് എന്ന ഓമനപ്പേരില് വിളിക്കാവുന്ന ജാവപക്ഷികളുമുണ്ട്. കുഞ്ഞുപക്ഷികളെങ്കിലും വിപണിയില് ഏറെ പ്രിയമുള്ള ഇവര് ചിറകുകളുടെ വര്ണ്ണവ്യത്യാസംകൊണ്ടും മധുരമാര്ന്ന സ്വരവിന്യാസത്താലും അതിവേഗ ചലനങ്ങള്കൊണ്ടും പക്ഷിപ്രേമികളലുടെ മനസ്സ് കീഴടക്കികഴിഞ്ഞിരിക്കുന്നു.

ഫിഞ്ചുകളുടെ വിസ്മയലോകം

നമ്മുടെ തൂക്കണാംകുരുവികളുടെ രൂപസാദൃശ്യം പേറുന്ന ഫിഞ്ചുകള് കേവലം 10-15 സെ.മീ. വലുപ്പമുള്ള കുഞ്ഞിക്കിളികളാണ്. സീബ്രഫിഞ്ച്, ബംഗാളീസ് ഫിഞ്ച്, ഗൂള്ഡിയര്ഫിഞ്ച്, കട്ട്ത്രോട്ട് ഫിഞ്ച്, ഗ്രാസ്ഫിഞ്ച്, സ്റ്റാര്ഫിഞ്ച്, കാര്ഡിനല് ഫിഞ്ച് തുടങ്ങിയ വിപുലമായ ഇന വൈവിധ്യം ഫിഞ്ചുകളിലുണ്ട്. വാക്സ്ബില്സ്, നണ്സ് എന്നിവയും ഇവരുടെ കുടുംബക്കാര്തന്നെ.

ചെറിയ കണ്ണികളുള്ള വലക്കൂടുകളാണ് ഫിഞ്ചുകളെ പാര്പ്പിക്കാന് ഉത്തമം. ഒരുജോഡിയെ പാര്പ്പിക്കാന് 1X1X2 അടിവിസ്തീര്ണ്ണമുള്ള കൂടുകള് മതി. ജന്മശത്രുക്കളായ ഉറുന്പുകള് പല്ലികള് എന്നിവയില് നിന്നും സംരക്ഷണം നല്കണം. കൂടുവൃത്തിയായി സൂക്ഷിച്ചും കൂടിന്റെ കാലുകള് വെള്ളത്തില് ഉറപ്പിച്ചു നിര്ത്തിയും ഉറുന്പുകളെ അകറ്റാം. മഞ്ഞള്പ്പൊടി വിതറുന്നതും നല്ലതാണ്. കൂടുണ്ടാക്കാന് ഉപയോഗിക്കുന്ന പലകളുടെ വിടവ് പല്ലികള്ക്ക് കടക്കാന്കഴിയാത്തവിധമായിരിക്കണം. പുതുവെള്ളത്തില് കുളിക്കുന്ന പതിവുള്ളതിനാല് വെള്ളപാത്രത്തിലെ വെള്ളം ദിവസേന മാറ്റിവെയ്ക്കണം.

കുതിര്ത്ത് ചതച്ച തിന, കടല, ചെറുപയര്,നീളമുള്ള പച്ചപ്പയര് അരിഞ്ഞത് എന്നിവ തീറ്രയായി നല്കാം.പ്രജനന സമയത്ത് ബ്രഡ് പാലില് കുതിര്ത്ത് നല്കാം. ഒപ്പം ജീവനുള്ള പ്രാണികള് , പഴമീച്ചകള്, പുഴുക്കള് എന്നിവ നല്കണം. തൂവലുകളുടെ വര് തീഷ്ണത കൂട്ടാന് കാരറ്റ് പുഴുങ്ങിയത്, മരക്കരി, കണവനാക്ക്, ചുടുകട്ടപ്പൊടി എന്നിവയും തീറ്റയില് ചേര്ത്തു നല്കാം.

ഒരു വയസ്സെത്തുന്പോള് ഫിഞ്ചുകളെ ഇണചേര്ക്കാം. വര്ഷത്തില് മൂന്നുനാലുതവണ പ്രജനനനം നടക്കാറുണ്ട്. സ്വന്തമായി അടയിക്കാന്കൂട് ഒരുക്കുന്നവരാണ് ഇവര്. ചിരട്ട അറയായി ഉപയോഗിക്കാന് ഉത്തമം. ചകിരി, പുല്നാന്പുകള്, തണ്ടുകള്,കൊതുന്പ്, ഇവയൊക്കെ കൂടുകൂട്ടാന് ഒരുക്കിക്കൊടുക്കാവുന്നതാണ്. ഒരുസമയത്ത് പിടക്കിളികള് 5-6 മുട്ടകളിടുന്നു. പെണ്കിളികള് മമുഴുവന് സമയം അടയിരിക്കുകയും 11-13 ദിവസത്തിനുള്ളില് മുട്ട വിരിയുകയും ചെയ്യുന്നു. ആദ്യ ആഴ്ച ഇണക്കിളികള് ചേര്ന്ന് കുഞ്ുങ്ങളെ ഊട്ടുന്നു. മൂന്നാഴ്ച കഴിയുന്പോള് കുഞ്ഞൂങ്ങള് സ്വതന്ത്രരാവുന്നതോടെ പെണ്കിളി വീണ്ടും മമുട്ടയിട്ടുതുടങ്ങുന്നു.

കാലാകാലങ്ങളായി മനുഷ്യര്‍ പലതരം പക്ഷികളെ വളര്‍ത്തിവരുന്നു. എന്നാല്‍ പരമ്പരാഗതശൈലിയില്‍ ഇന്നും തുടര്‍ന്നുവരുന്ന പരിചരണരീതികള്‍ക്ക് അപാകതകളേറെയുണ്ട്. അത് അവയുടെ പ്രജനനം, സ്വഭാവം, പ്രതിരോധശേഷി എന്നിവയെ സാരമായി ബാധിക്കുകയും ചെയ്യും.

അലങ്കാരപ്പക്ഷികളെ വളര്‍ത്തല്‍, പ്രജനനം, വിപനണം എന്നിവ ഭാരതത്തിലുടനീളം ഇന്ന് ചെറുകിട കൃഷിയായി മാറിയിട്ടുണ്ട്. സര്‍ക്കാര്‍തലത്തില്‍നിന്നു സഹായങ്ങളില്ലാതെതന്നെ ഇത്തരത്തിലുള്ള നൂതന കൃഷിരീതികള്‍ വ്യാപിക്കുന്നതു പ്രശംസയര്‍ഹിക്കുന്ന ഒന്നാണ്. എന്നാല്‍ അവയുടെ പരിചരണത്തിലുള്ള പോരായ്മകള്‍ പക്ഷികളുടെ പ്രജനനത്തിലും സ്വഭാവരീതികളിലും ഉണ്ടാക്കിയ മാറ്റങ്ങള്‍ വളരെ വലുതാണ്. ഓരോ ഇനം പക്ഷികള്‍ക്കും പ്രത്യേകം പ്രത്യേകം പരിപാലന രീതികളാണുള്ളത്.

അരുമപ്പക്ഷികളില്‍ കുഞ്ഞന്‍മാരായ ഫിഞ്ചുകളുടെ പരിചരണ പ്രജനന രീതികളെപ്പറ്റിയാണ് ഈ ലക്കത്തില്‍ പരാമര്‍ശിക്കുന്നത്. തിന, തുളസിയില എന്നിവയാണ് സാധാരണയായി പലരും ഫിഞ്ചുകള്‍ക്കു നല്കാറുള്ളത്. സീബ്രാ ഫിഞ്ച്സ്, കട്ട്ത്രോട്ട് ഫിഞ്ച്സ്, കോര്‍ഡന്‍ ബ്ളൂ ഫിഞ്ച്സ് , ജാവാ കുരുവികള്‍ ബംഗാളി ഫിഞ്ച്സ്, ഔള്‍ ഫിഞ്ച്സ് , ലോംഗ്ടെയ്ല്‍ ഫിഞ്ച്സ് ഗോള്‍ഡിയന്‍ ഫിഞ്ച്സ്, സ്റാര്‍ ഫിഞ്ച്സ് എന്നിവ ഇന്ത്യയില്‍ പ്രചാരത്തിലുള്ള ഫിഞ്ച് ഇനങ്ങളാണ്.

ഫിഞ്ചുവര്‍ഗങ്ങള്‍ എല്ലാംതന്നെ അവരുടേതായ സാമൂഹിക ചുറ്റുപാടില്‍ ജീവിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. അതുകൊണ്ടുതന്നെ വലിയ കൂടുകളൊരുക്കുവാന്‍ ശ്രദ്ധിക്കണം. കൂടിനുപയോഗിക്കുന്ന വലയുടെ കണ്ണികളുടെവലിപ്പം അര ഇഞ്ചോ അതില്‍ താഴെയോ ആകുന്നതാവും ഉത്തമം. ഇത്തരം വലകള്‍ ഉപയോഗിച്ചാല്‍ ഫിഞ്ചുകള്‍ക്കും അവയുടെ മുട്ടകള്‍ക്കും ഭീഷണിയാകുന്ന ഉരഗങ്ങളില്‍നിന്നു സംരക്ഷണം നല്കാന്‍ സാധിക്കും.

ഒരു ജോടി ഫിഞ്ചിനു ഒന്നര മുതല്‍ രണ്ടു ചതുരശ്ര അടി സ്ഥലം ആവശ്യമാണ്. കൂടുകളുടെ വലിപ്പം കൂടുന്നതിനുസരിച്ച് അവയുടെ രോഗപ്രതിരോധശേഷിയും കൂടും. കാരണം വലിയ കൂടുകളില്‍ പറന്നുടക്കുന്നതിലൂടെ വ്യായാമമാകും, അത് ആരോഗ്യത്തിനു നല്ലതാണ്. ഫിഞ്ചുകള്‍ തുറസായ സ്ഥലങ്ങളിലും കുറ്റിക്കാടുകളിലും വസിക്കുന്നവ ആയതിനാല്‍ വലിയ കൂടുകളൊരുക്കുമ്പോള്‍ അവയില്‍ ചെടികള്‍ വളര്‍ത്തുന്നത് നല്ലതാണ്. ഇത്തരം ചെടികളില്‍ വന്നിരിക്കുന്ന ചെറുപ്രാണികളെ പക്ഷികള്‍ ആഹാരമാക്കുകയുംചെയ്യും.

പ്രജനത്തിനായുള്ള കൂടൊരുക്കുമ്പോള്‍ വളരെയധികം കാര്യങ്ങള്‍ ശ്രദ്ധിക്കണം. പ്രജനത്തിനായി മണ്‍കുടങ്ങള്‍, മരപ്പെട്ടികള്‍, ചിരട്ട എന്നിവ കൂടിനുള്ളില്‍ വവിധ സ്ഥലങ്ങളില്‍ ഘടിപ്പിക്കാം. ഇതുവഴി അവയ്ക്ക് ഇഷ്ടാനുസരണം പ്രജനന കേന്ദ്രങ്ങള്‍ തെരഞ്ഞെടുക്കാന്‍ കഴിയും. ഫിഞ്ചുകള്‍ പ്രകൃതിദത്ത കൂടു നിര്‍മിക്കുന്നതില്‍ അതിസമര്‍ഥരാണ്. അതിനായി കൂടിനുള്ളില്‍ ചകിരിനാരുകള്‍, പഞ്ഞി, ചെറിയ ഓലക്കീറുകള്‍, നീളമുള്ള ഉണങ്ങിയ പുല്ല് എന്നിവ നല്കണം. ഇത്തരം കൂടുകളിലുണ്ടാകുന്ന കുഞ്ഞുങ്ങള്‍ സുരക്ഷിതരായിരിക്കും. ഫിഞ്ചുകളെ വളര്‍ത്തുന്നവരുടെ ഒരു പൊതു പരാതിയാണ് കുഞ്ഞുങ്ങളെ നഷ്ടപ്പെടുന്നു അല്ലെങ്കില്‍ മറ്റുള്ളവ ഇവയെ ആക്രമിക്കുന്നു എന്നുള്ളത്. ഫിഞ്ചുകള്‍ സ്വയം മെയുന്ന കൂടുകളില്‍ ഇത്തരം പ്രശ്ങ്ങള്‍ കുറവുള്ളതായി കണ്ടുവരുന്നു.

ഭക്ഷണക്രമം

പൊതുവായി നല്കാറുള്ള തിനയോടൊപ്പം പലതരം ചെറുധാന്യങ്ങള്‍ നല്കുന്നത് നല്ലതാണ്. റാഗി, നുറുക്കിയ ഗോതമ്പ്, ചെറുപയര്‍ നുറുക്കിയത് എന്നിവ നല്കാം. ഇവയോടൊപ്പംതന്നെ തിന, ഗോതമ്പ്, ചെറുപയര്‍ എന്നിവ മുളപ്പിച്ച് അവയുടെ നാമ്പുകള്‍ ശരാശരി രണ്ടു ദിവസം വളര്‍ച്ചവരുമ്പോള്‍ ഉപയോഗിക്കാം. ഉണങ്ങിയ ധാന്യങ്ങളേക്കാളും പ്രിയം മുളപ്പിച്ച ധാന്യങ്ങളും അവയുടെ ഇലകളുമാണെന്നു കാണാം.

എല്ലാത്തരം ഫിഞ്ചുകളും ചെറുപ്രണികളെയും പുഴുക്കളെയും മറ്റും കഴിക്കുന്നവയാണ്. അത്തരം പുഴുക്കളെ നിസാരമായി വളര്‍ത്തിയെടുക്കാന്‍ കഴിയും. ഇതിനായി ഒരു ബ്രഡില്‍ അലപം പാലൊഴിച്ച് കുതിര്‍ത്ത് രണ്ടുദിവസം വച്ചാല്‍മതി. ഇങ്ങനെയുണ്ടാകുന്ന പുഴുക്കളെ ഫിഞ്ചുകളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. എന്നാല്‍ പുതുഭക്ഷണശീലങ്ങളോട് പരിചയപ്പെടാന്‍ അല്പം കാലതാമസമെടുത്തേക്കാം.

മുളപ്പിച്ച ധാന്യങ്ങളോടൊപ്പംതന്നെ മുരിങ്ങ, മല്ലി, പുതിന തുളസി, പനിക്കൂര്‍ക്ക തുടങ്ങിയവയുടെ ഇലകള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ പ്രജനനം എളുപ്പമാകും. കാരണം ഇത്തരം ഇലകളില്‍ ഫോളിക് ആസിഡിന്റെ അംശം വളരെ കൂടുതലാണ്. കൂടാതെ പുഴുങ്ങിയ മുട്ട, ബ്രഡ്, മറ്റു ധാതുലണങ്ങള്‍, വൈറ്റമിന്‍ മരുന്നുകള്‍ എന്നിവ ഒരുമിച്ച് നല്കുന്നത് പക്ഷികള്‍ക്കു മികച്ച രോഗപ്രതിരോധശേഷി നല്കുകയും തൂവലുകള്‍ക്കു തിളക്കം കൂട്ടുകയും ചെയ്യുന്നു.

ഫിഞ്ചുകള്‍ വൃത്തിക്കു പ്രാധാന്യം നല്കുന്നതിനാല്‍ അവയ്ക്ക് കൂടുകളില്‍ ശുദ്ധജലം ഉറപ്പാക്കണം. കൂട്ടിലെ കുടിവെള്ളം ദിവസേന മാറി നല്കണം. പരന്ന പാത്രങ്ങളില്‍ വെള്ളം കൊടുക്കാന്‍ ശ്രദ്ധിക്കണം.

കൂട്ടമായി വളര്‍ത്തുന്നവര്‍ പല ഇനത്തിലുള്ള ഫിഞ്ചുകളെ ഒരു കൂട്ടില്‍തന്നെ വളര്‍ത്താറുണ്ട്. എന്നാല്‍ അങ്ങ വളര്‍ത്തുമ്പോള്‍ ഒരേ സ്വഭാവഗുണങ്ങളുള്ളവയെ ഒരുമിച്ചു പാര്‍പ്പിക്കാന്‍ ശ്രദ്ധിക്കണം. അല്ലാത്തപക്ഷം പരസ്പരം ആക്രമിക്കാനുള്ള പ്രവണത ചില ഫിഞ്ചുകള്‍ക്കുണ്ട്. കട്ട്ത്രോട്ട് ഫിഞ്ച്സ്, ഔള്‍ ഫിഞ്ച്സ്, സീബ്ര ഫിഞ്ച്സ് എന്നിവ പ്രജന കാലങ്ങളില്‍ വൈകാരിക പ്രതികരണം കൂടുതലുള്ളവയാണ്. അവയെ ഒരുമിച്ച് വലിയ കൂടുകളില്‍ പ്രജനനതിന് ഉപയോഗിക്കാന്‍ സാധ്യമല്ല. ഇനംതിരിച്ച് പ്രത്യേകം കൂടുകളില്‍ പാര്‍പ്പിക്കാം. ഒപ്പം അന്തര്‍പ്രജനനം നടക്കാന്‍ സാധ്യതയുള്ള ഇനങ്ങളെയും മാറ്റിപ്പാര്‍പ്പിക്കണം. ഇത്തരം ചെറിയ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഫിഞ്ചുകളെ ആരോഗ്യത്തോടെ വളര്‍ത്താനും കുഞ്ഞുങ്ങളെ ഉത്പാദിപ്പിച്ചെടുക്കാനും സാധിക്കും.

ജാവാകുരുവികള്

ജാവ, ബാലി, ഇന്തോനേഷ്യന് ദ്വീപുകളാണ് ഇവയുടെ ജന്മദേശം. നെല്വയലുകളും മുളങ്കാടുകളും സ്വാഭാവിക ആവാസകേന്ദ്രം. വയല്ക്കിളികള് എന്ന് പേരിട്ട് ഇവയെ വിളിക്കുന്നു. ആല്ബിനൊവൈറ്റ്, റെഡ്ഐ, ബ്ലാക്ക്ബിസ്ക്കറ്റ് എന്നിവയാണ് പ്രധാന ഇനങ്ങള്. എല്ലാ ഇനങ്ങള്ക്കും കണ്ണുകള്ക്കുചുറ്റും ചുവന്ന വളയമുണ്ട്.75x45x50 സെ.മീ. വിസ്തീര്ണ്ണമുള്ള കീട്ടില് ഒരുജോഡിയെ വളര്ത്താം. എട്ട് ഒന്പത് മാസം പ്രായമാകുന്പോള് മുട്ടയിട്ടുതുടങ്ങുന്നു. 30x25x25 സെ.മീ.വലുപ്പവും 5 സെ.മീ. പ്രവേശനദ്വാരവുമുഴള്ള അറവേണം അടയിരിക്കാന്. ഒരുസമയത്ത് 4.6 മുട്ടകള്. മുട്ട വിരിയാന് 13 ദിവസമെടുക്കും. ഒരു വര്ഷം നാലി പ്രാവശ്യം മുട്ടകള് ഇടുന്നു. ഒരേ നിറമുള്ള ണിനേയും പെണ്ണിനേയും തിരിച്ചറിയാന് വിശഷമമാണ്. പ്രത്യേക ശബ്ദം പുറപ്പെടുവിച്ച് കൂട്ടിലെ കന്പില് പൊങ്ങിച്ചാടുന്നവയായിരിക്കും ആണ്കിളികള്. തിന, പയര്, കടല എന്നിവ തീറ്റയാക്കാം.

വർണപ്പക്ഷികളിലെ ജനപ്രിയതാരം...ലോകമെമ്പാടുമുള്ള പക്ഷിപ്രേമികളുടെ ഹൃദയത്തിൽ ഒന്നാംസ്ഥാനം കയ്യടക്കുന്ന അരുമകളാണ് ബഡ്ജീസ് എന...
03/04/2022

വർണപ്പക്ഷികളിലെ ജനപ്രിയതാരം...

ലോകമെമ്പാടുമുള്ള പക്ഷിപ്രേമികളുടെ ഹൃദയത്തിൽ ഒന്നാംസ്ഥാനം കയ്യടക്കുന്ന അരുമകളാണ് ബഡ്ജീസ് എന്നു വിളിക്കുന്ന ബഡ്ജറിഗറുകള്‍. ലവ് ബേർഡ്സ് എന്ന ഓമനപ്പേരില്‍ നമ്മുടെ നാട്ടിലും ഇവർ സുപരിചിതരാണ്. ഓസ്ട്രേലിയക്കാരായ ഈ കുഞ്ഞിത്തത്തകൾ അവിടത്തെ ആദിമനുഷ്യരുടെ ആഹാരമായിരുന്നുവത്രേ. ‘നല്ല ഭക്ഷണം’ എന്നാണു പേരിന്റെ അർഥം. എന്നാൽ ഇവരുടെ ഹരിത സൗന്ദര്യത്തിൽ മതിമറന്ന പക്ഷിപ്രേമികൾ ഇവരെ യൂറോപ്പിലും പിന്നീടു ലോകമെമ്പാടും എത്തിച്ചു. നിയന്ത്രിത പ്രജനനത്തിലൂടെ മനം കവരുന്ന നിറവും ലാവണ്യ അടയാളങ്ങളും കൈവരിച്ച ബഡ്ജികളാണ് ഇന്നു പക്ഷിവിപണിയിലെ ജനപ്രിയ താരങ്ങൾ.

നല്ല ഇണക്കം, അനുകരണശേഷി എന്നിവയാണ് ഇവയെ ജനപ്രിയരാക്കുന്നത്. പഠിച്ച പാഠങ്ങൾ ഏത് അപരിചിതന്റെ മുന്നിലും പാടാൻ ഇവയ്ക്കു മടിയില്ല. മറ്റു തത്തവർഗങ്ങളെ അപേക്ഷിച്ച് ശബ്ദം അൽപം കുറവാണ് എന്നതു മാത്രമാണൊരു കുറവ്.

വർണം, വർണവിന്യാസം, മുഖത്തും ശരീരത്തിലുമുള്ള പൊട്ടുകൾ, അടയാളങ്ങൾ, കവിൾ മറുകുകൾ, തലപ്പൂവ് എന്നിവയിലെ വൈവിധ്യങ്ങള്‍ അറുപതോളം ഇനങ്ങളായി ഇന്നു വികസിച്ചിരിക്കുന്നു. പച്ച, നീല, പൈഡ്, ലൂട്ടിനോ, ആൽബിനോ, ഓപ്പലിൻ, സിന്നമൺ, ക്ലിയർ, വിങ്സ്, സ്പാംഗിൾ ക്രെസ്റ്റ് തുടങ്ങിയവയാണു സാധാരണ ഇനങ്ങൾ. നിറങ്ങളിലെ ഇത്തരം വൈവിധ്യങ്ങള്‍ പുതിയ നിറവിന്യാസങ്ങൾക്കു സാധ്യത നൽകുന്നതു പക്ഷിപ്രജനന വിദഗ്ധരെ ആവേശം കൊള്ളിക്കുന്നുണ്ട്. പ്രദർശനമത്സരങ്ങളിൽ പങ്കെടുക്കുന്ന വലുപ്പം കൂടിയവയെ ഷോ ബഡ്ജികൾ എന്നു വിളിക്കുന്നു. അലങ്കാരപ്പക്ഷികളായി കൂട്ടിലിട്ടു വളർത്തുന്നവയ്ക്കു വലുപ്പം കുറവാണ്. പരമാവധി ഏഴിഞ്ച് നീളമുള്ള ഇവയ്ക്കു നീളം കൂടിയ വാലാണുള്ളത്.

കുറഞ്ഞ വിലയിൽ വ്യത്യസ്ത വർണങ്ങളിലുള്ള ലഭ്യതയാണ് ഇവയെ തുടക്കക്കാരുടെ ഇഷ്ടപക്ഷിയാക്കുന്നത്. മിതമായ ചൂടും തണുപ്പുമാണ് ഇഷ്ടപ്പെടുന്നതെങ്കിലും ഏതു ദേശത്തും ആവാസസ്ഥലങ്ങളിലും ഇവ ഇണങ്ങിച്ചേരും. മിതമായ പാർപ്പിട സൗകര്യം മതി. കൂട്ടിലെ ബന്ധനത്തിൽ മറ്റു പല പക്ഷികളും മുട്ടയിടാൻ മടിക്കുമ്പോൾ കൂട്ടിലും ബഡ്ജികൾ മുട്ടയിട്ടു പെരുകുന്നു. ഈ സവിശേഷത ബ്രീഡർമാരെ ആകർഷിക്കുന്നു.

കമ്പിവല കൂടുകളിലാണ് ഇവയെ സാധാരണ പാർപ്പിക്കുന്നത്. വലിയ കൂടുകളിൽ മൺകലങ്ങൾ വച്ച് കൂട്ടമായി വളർത്തുന്ന കോളനി രീതിയോ ഓരോ ജോഡിയേയും പ്രത്യേകം പാർപ്പിക്കുന്ന കേജ് രീതിയോ അവലംബിക്കാം. ആദ്യത്തെ രീതിയിൽ പരിപാലനം എളുപ്പമെങ്കിലും വർഗഗുണം കാലക്രമത്തിൽ നഷ്ടപ്പെടാൻ ഇതിടയാക്കും. കാക്ക, പൂച്ച, പാമ്പ് തുടങ്ങിയ ശത്രുക്കളിൽനിന്നും ശക്തമായ കാറ്റ്, ഈർപ്പം എന്നിവയിൽനിന്നും കൂടുകൾക്കു സംരക്ഷണം നൽകണം. കൂട്ടമായി താമസിക്കാനാണ് ഇവയ്ക്ക് ഏറെയിഷ്ടം. മുട്ടയിടാൻ മൺകലങ്ങൾ അഥവാ പ്രസവ അറകൾ ഒരുക്കണം. ഒരു ജോഡിയെ പാർപ്പിക്കാൻ ചുരുങ്ങിയത് 112 അടി വിസ്തീർണമുള്ള കമ്പിവലക്കൂട് വേണം.

തിനയാണ് ബഡ്ജികളുടെ മുഖ്യ ഭക്ഷണം. ഇത് കഴുകി ഉണക്കിയാണ് നൽകാറുള്ളത്. കുതിർത്ത ഗോതമ്പ് നൽകുന്നവരുമുണ്ട്. കണവനാക്ക്, തുളസിയില, പുല്ല്, മല്ലിയില തുടങ്ങിയവയും നൽകുന്നു. പ്രജനനകാലത്ത് പ്രത്യേകം മൃദുഭക്ഷണം തയാറാക്കി നൽകിയാണ് പ്രജനനവിദഗ്ധർ ഇവയെ ഊട്ടുന്നത്. മധുരക്കിഴങ്ങ്, സൂര്യകാന്തി കുരു, സോയാബീൻ, പുഴുങ്ങിയ മുട്ട തൊണ്ടോടുകൂടിയത്, വെളുത്തുള്ളി, യീസ്റ്റ്, ഒലിവ് എണ്ണ, കാരറ്റ്, തേൻ, ജീവകമിശ്രിതം എന്നിവയൊക്കെ പ്രത്യേക രീതിയിൽ തമ്മിൽ ചേർത്താണ് ഈ ഭക്ഷണം തയാറാക്കുന്നത്.

പൂർണ വളർച്ചയെത്താൻ 6–9 മാസം മതിയെങ്കിലും ഒരു വയസ്സാകുമ്പോൾ ഇണ ചേർക്കുന്നതാണ് നല്ലത്. 2–3 മാസം പ്രായമുള്ളവയെ വേണം വാങ്ങാൻ. മൂന്നുമാസം കഴിയുമ്പോൾ ആദ്യത്തെ തൂവൽപൊഴിക്കൽ നടക്കുന്നു. ആൺപക്ഷിയുടെ ചുണ്ടിനു മുകളിൽ കാണുന്ന നീലനിറമാണ് തിരിച്ചറിയാൻ സഹായകം. പെൺപക്ഷി 4–6 മുട്ടകൾ ഇടുന്നു. 18 ദിവസമാണ് വിരിയാനുള്ള ദൈർഘ്യം. ഇടവിട്ടുള്ള ദിവസങ്ങളിൽ വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങൾ തമ്മിൽ പ്രായവ്യത്യാസമുണ്ടാകും. ആദ്യത്തെ ആഴ്ച തള്ളയുടെ ആമാശയഭിത്തിയിൽ നിന്നുള്ള ക്രോപ്പ് മിൽക്ക് കുഞ്ഞുങ്ങൾക്കു നൽകുന്നു. അഞ്ചാഴ്ച പ്രായത്തിൽ കുഞ്ഞുങ്ങളെ തള്ളയിൽ നിന്നു വേർപിരിക്കാം.

Address

Anchal

Website

Alerts

Be the first to know and let us send you an email when Pets kerala പെറ്റ്സ് കേരള posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category