13/11/2024
🌹Good Morning 🌹
*പ്രതിരോധ ശേഷി കുറഞ്ഞ ശരീരവുമായാണ് നാം ഇന്ന് ജീവിക്കുന്നത് .* ആവശ്യമായ പോഷകങ്ങളുടെ ലഭ്യതക്കുറവും നമ്മുടെയൊക്കെ ശരീരത്തിനുണ്ട് താനും. ഇവിടെയാണ് മില്ലറ്റുകളുടെ പ്രധാന്യം . *ഭാരതത്തിലെ മില്ലറ്റുകളെ പ്രധാനമായും രണ്ടായി തിരിക്കാം . ചോളം ,ബജ്റ ,റാഗി ഇവയുൾപ്പെടുന്ന മുഖ്യ ചെറു ധാന്യങ്ങൾ ചാമ ,തിന, വരക് ,പനി വരക് ,കുതിര വാലി എന്നിവയുൾപ്പെട്ട ലഘുധാന്യങ്ങളും .*
*ഊർജ്ജം ,മാംസ്യം ,ജീവകങ്ങൾ ,ധാതുക്കൾ ഒപ്പം ഫൈബറുകളും മില്ലറ്റുകളിൽ ധാരാളമുണ്ട് . ഇവ നമ്മുടെ ശരീരത്തിനത്തെയും , പുറത്തെയും പ്രവർത്തനങ്ങൾക്ക് ഏറെ സഹായകമാണ് . കൂടാതെ തയാമിൻ ,റൈബോഫ്ളേവിൻ ,നിയാസിൻ എന്നീ ജീവകങ്ങളും രോഗ പ്രതിരോധമുണ്ടാകാൻ സഹായകമായ ഫൈറ്റോകെമിക്കലുകളും നിറയെയുണ്ട്. ഇവയുടെ ഗ്ലൈസീമിക് ഇൻഡക്സ് (Gl ) വളരെ കുറവായതുകൊണ്ട് ശരീരത്തിലെ ഗ്ലൂക്കോസ് അളവ് പെട്ടെന്ന് ഉയരില്ല .സാധാരണ പ്രമേഹ രോഗികൾക്കും ഇവ ഭക്ഷ്യയോഗ്യമാണ് . അതുകൊണ്ട് തന്നെ ചെറുധാന്യങ്ങൾ വർത്തമാനകാലത്തെ സൂപ്പർഫുഡ് ആയി മാറുന്നു .*
കേരളത്തിലെ പ്രധാന ചെറുധാന്യമായ *റാഗിയെ പോഷകങ്ങളുടെ പവർഹൗസ്* എന്നാണ് വിശേഷിപ്പിക്കുന്നത് .ചാമ ശരീരത്തിന് തണുപ്പ് നൽകാൻ കഴിയുന്നവയാണ് . തിനയും ,വരഗും എല്ലാം ഉൾപ്പെട്ട ചെറുധാന്യങ്ങളാണ് നാളെയുടെ ഭക്ഷണം .
ആരോഗ്യ സമ്പത്തിനാൽ സമൃദ്ധമായ ഒരു ഭാരതത്തിനായി ചെറു ധാന്യങ്ങളിലൂടെ തിരിച്ചു പിടിക്കാം നഷ്ടപ്പെട്ട നമ്മുടെ കാർഷിക – ഭക്ഷ്യ സംസ്ക്കാരത്തെ .
🌾🌾🌾🌾🌾🌾
http://wa.me/+919037745704