Rishad Ahammed

  • Home
  • Rishad Ahammed

Rishad Ahammed നമുക്ക് ചുറ്റുമുളള ജീവജാലങ്ങളുടെ കൗ

രാജവെമ്പാലയെ [King cobra] അനുകരിച്ച് ശത്രുക്കളിൽ നിന്നും രക്ഷപ്പെടുന്ന പാമ്പാണ് ഒട്ടും വിഷമില്ലാത്ത keeled rat snakeഎന്ന...
09/07/2020

രാജവെമ്പാലയെ [King cobra] അനുകരിച്ച് ശത്രുക്കളിൽ നിന്നും രക്ഷപ്പെടുന്ന പാമ്പാണ് ഒട്ടും വിഷമില്ലാത്ത keeled rat snakeഎന്ന ചേര. ജീവലോകത്തിൻ്റെ പുതിയ ടെലിഗ്രാം ഗ്രൂപ്പിൽ ചേരാൻ ലിങ്ക് -> https://t.me/joinchat/R-dU_xgSLALxPLqVvdpyhg

https://youtu.be/5uyOpNk52JM
04/06/2020

https://youtu.be/5uyOpNk52JM

ഇന്ത്യൻ , പസഫിക് സമുദ്രത്തിൽ കണ്ടുവരുന്നതും (അറ്റ്ലാന്റിക് ൽ ഇല്ല) കടലിലെ ഉരഗങ്ങളിൽ വെച്ച് ഏറ്റവും കൂടുതൽ വൈവി.....

https://youtu.be/gRmlvq3ZGGk
31/05/2020

https://youtu.be/gRmlvq3ZGGk

Colubridae കുടുംബത്തിലെ അംഗമായ Xenochrophis piscator എന്ന നീർക്കോലി അഥവാ പുളവൻ എന്ന് വിളിക്കപ്പെടുന്ന നമുക്കെല്ലാം സുപരിചിതനായ ഇ.....

https://youtu.be/lX5hfyegdkw
24/05/2020

https://youtu.be/lX5hfyegdkw

സ്വഭാവസവിശേഷതകളിൽ വേറിട്ട് നിൽക്കുന്ന ലോകത്തിൻ്റെ നാനാഭാഗങ്ങളിലുള്ള ചില പാമ്പ് ഇനങ്ങളെയാണ് ഈ വീഡിയോയിലൂടെ .....

Malayan blue coral snake [Calliophis bivirgata]തായ്ലൻ്റ് . ഇന്തോനേഷ്യ . മ്യാൻമർ . മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലുള്ള മഴക്കാ...
23/05/2020

Malayan blue coral snake [Calliophis bivirgata]

തായ്ലൻ്റ് . ഇന്തോനേഷ്യ . മ്യാൻമർ . മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലുള്ള മഴക്കാടുകളിൽ വസിക്കുന്ന അപൂർവ്വ ഇനം പവിഴ പാമ്പാണ് Blue coral snake . തിളങ്ങുന്ന നീല നിറമുള്ള ശരീരത്തിന് താഴെ വശങ്ങളിലായിട്ട് ആകാശനീല വരകളും കാണപ്പെടുന്നു . ശരീരത്തിന് അടിഭാഗം ചുവപ്പ് നിറമാണ് അതു പോലെ ചെറിയ തലയും തലയിലും വാലിലും ഓറഞ്ച് കലർന്ന ചുവപ്പ് നിറം കൂടി ചേരുന്നതിനാൽ സൗന്ദര്യത്തിൻ്റെ നിറകുടം തന്നെയാണ് blue coral snake . അതി മാരകമായ വിഷത്തിന് പേരുകേട്ടവരാണിവർ ന്യൂറോടോക്സിനും മാരകമായ തോതിൽ സൈറ്റോടോക്സിനും അടങ്ങിയ ഇവയുടെ വെനം മറ്റു പാമ്പുകളിൽ നിന്നും അല്ലെങ്കിൽ വെനത്തിൻ്റെ സവിശേഷതകൾ കാരണം മുന്നിട്ടു നിൽക്കുന്നുണ്ട് .കടിയേറ്റാൽ മറ്റു വിഷപ്പാമ്പുകളേക്കാൾ അതിവേഗത്തിൽ ശരീരത്തിൽ വെനം പ്രവർത്തിച്ചു തുടങ്ങുന്നു . ലോകത്തിലെ ഏറ്റവും നീളമേറിയ വിഷഗ്രന്ഥി [Venom Gland] ഉള്ളത് ഇവർക്കാണ് . ശരീരത്തിൻ്റെ ഏതാണ്ട് പകുതി വരെ ഇത് നീണ്ടു കിടക്കുന്നു . മറ്റുള്ള വിഷപാമ്പുകളുടെ ആക്രമണത്തെ ചെറുക്കാൻ ശരീരത്തിൽ കൂടിയ അളവിൽ പ്രതിദ്രവം ഉള്ളതിനാൽ തന്നെ കടിയേറ്റാലും ഇവക്ക് പ്രശ്നങ്ങൾ ഉണ്ടാകാറില്ല . അതിനാൽ തന്നെ വിഷമുള്ളവയേയും അല്ലാത്തതുമായ പാമ്പുകൾ തന്നെയാണ് ഇവയുടെ മുഖ്യമായ ആഹാരം . മികച്ച നീന്തൽ വിദഗ്ദ്ധരാണ് ഇവ . ശത്രുക്കളിൽ നിന്നും രക്ഷനേടാനും ഇരകളെ ആകർഷിക്കുന്നതിനും വേണ്ടി ചുവപ്പ് നിറമുള്ള വാലറ്റം ചുരുട്ടിപ്പിടിക്കുന്ന സ്വഭാവമുണ്ട് Malayan blue coral പാമ്പുകൾക്ക് . മൂന്ന് ഉപവിഭാഗങ്ങളിൽ ഇവയെ കണ്ടു വരുന്നുണ്ട് . ഇവയുടെ കടിയേറ്റാൽ നൽകുന്ന ആൻ്റിവെനം ലോകത്ത് ഇന്നേവരെയായി കണ്ടെത്തിയിട്ടില്ല . ©️By: Rishad Ahammed [ജീവലോകം]

https://youtu.be/vSWYMJUKARc
19/05/2020

https://youtu.be/vSWYMJUKARc

ഒറ്റനോട്ടത്തിൽ ഒരിനമാണെന്ന് തോന്നിപ്പിക്കുന്ന മാർജാര കുടുംബത്തിലെ സമർത്ഥരായ രണ്ട് വേട്ടക്കാരെ കുറിച്ച് അറി...

https://youtu.be/Pak2BjH8yXU
13/04/2020

https://youtu.be/Pak2BjH8yXU

Saw-Scaled Viper [Echis Carinatus]അഥവാ ചുരുട്ട മണ്ഡലി .. രക്തയണലി എന്നെല്ലാം വിളിക്കുന്ന Viperidae കുടുംബത്തിലെ ഉപവിഭാഗമായ Viperinae വിഭാഗത്തിൽ....

https://youtu.be/ILzP6l6kh7Q
23/03/2020

https://youtu.be/ILzP6l6kh7Q

Venomous snakes of kerala ☠☠☠☠☠☠☠ *Elapidae കുടുംബം* 🐍 *--------------------------* 👉🏿 *Elapinae ഉപകുടുംബം* *Genus- bungarus* *--------------* *---* *1)* Com...

https://youtu.be/UcpMZLyebqY
14/03/2020

https://youtu.be/UcpMZLyebqY

Elapidae കുടുംബത്തിലെ Naja ജനുസ്സിലാണ് കോബ്ര വിഭാഗങ്ങൾ ഉൾപ്പെട്ടിരിക്കുന്നത് . ഉയർന്ന തോതിലുള്ള ന്യൂറോടോക്സിക് വെനമാ...

ലോകത്ത് അവശേഷിക്കുന്ന അപൂർവ്വങ്ങളിൽ അത്യപൂർവ്വമായ മൂന്ന് വൈള്ള ജിറാഫുകളിൽ രണ്ടെണ്ണത്തിനെ അൽപ്പംമുമ്പ് ഇരുകാലി വേട്ടമൃഗങ്...
11/03/2020

ലോകത്ത് അവശേഷിക്കുന്ന അപൂർവ്വങ്ങളിൽ അത്യപൂർവ്വമായ മൂന്ന് വൈള്ള ജിറാഫുകളിൽ രണ്ടെണ്ണത്തിനെ അൽപ്പംമുമ്പ് ഇരുകാലി വേട്ടമൃഗങ്ങൾ കൊന്നുകളഞ്ഞു :'( കെനിയയിൽ വെച്ചാണ് സംഭവം . അഞ്ചു വർഷങ്ങൾക്ക് മുമ്പാണ് ഇത്തരത്തിലുള്ള ജിറാഫുകളെ കണ്ടെത്തിയത്. ഒരു അമ്മ ജിറാഫിനേയും രണ്ട് കുഞ്ഞുങ്ങളുമായിരുന്നു ഉണ്ടായിരുന്നത് . അതിൽ അമ്മയുടേയും പെൺകുഞ്ഞിന്റേയും ജഡാവശിഷ്ടങ്ങളാണ് കണ്ടെത്തിയത് . ഇനി അതിലെ ആൺകുഞ്ഞ് മാത്രമാണ് ലോകത്ത് അവശേഷിക്കുന്നത് .ല്യൂസിസം എന്ന അവസ്ഥയാണ് ഇത്തരം ജിറാഫുകളുടെ പ്രത്യേക നിറത്തിന് കാരണമാകുന്നത് . ഈ അവസ്ഥയില്‍ ജീവികളുടെ യഥാര്‍ഥ നിറം മങ്ങിപ്പോവുകയാണ് ചെയ്യുക. മെലാനിന്റെ കുറവുമൂലം ത്വക്കിലെ സെല്ലുകൾക്ക് പിഗ്മെന്റേഷൻ സംഭവിക്കുകയും തൊലിയുടെ സ്വാഭാവിക നിറം നഷ്ടപ്പെട്ട് വെളുപ്പോ വെളുപ്പ് കലർന്ന പിങ്ക് നിറമോ ആവുകയും ചെയ്യുന്ന അവസ്ഥയാണിത്. ഭരണകൂടങ്ങളും സന്നദ്ധ സംഘടനകളും സംരക്ഷണം ഒരുക്കുന്നുണ്ടെങ്കിലും ഇറച്ചിക്കും തോലിനും ദിവസേനെ വേട്ടയാടലുകൾക്ക് വിധേയരാകുന്നുണ്ട് ജന്തുലോകത്തെ ഈ ഉയരക്കാർ .. By: ജീവലോകം വാട്സ്ആപ്പ് ഗ്രൂപ്പ്

Elephant Trunk Snake [Acrochordus Javanicus]നമ്മുടെ ശരീരത്തിൽ സാധാരണ ചുളിവുകൾ കാണപ്പെടുന്നത് പ്രായമേറിവരുമ്പോഴാണ് എന്നാൽ...
01/01/2020

Elephant Trunk Snake [Acrochordus Javanicus]

നമ്മുടെ ശരീരത്തിൽ സാധാരണ ചുളിവുകൾ കാണപ്പെടുന്നത് പ്രായമേറിവരുമ്പോഴാണ് എന്നാൽ ജനിച്ചയുടനെ ചുക്കിച്ചുളിഞ്ഞ ശരീരപ്രകൃതിയുള്ള പാമ്പാണ് Elephant Trunk Snake.പേര് പോലെതന്നെ ആനയുടെ തുമ്പിക്കൈ പോലെ തോന്നിപ്പിക്കുന്ന ശരീരമാണ് ഇവക്ക്. ഇന്തോനേഷ്യയിലും തായ്ലന്റിലും കമ്പോഡിയയിലും ബർമ്മയിലുമുള്ള ജലാശയങ്ങളിലാണ് ഈ പാമ്പുകളെ കാണപ്പെടുന്നത്. കാഴ്ച്ചക്ക് പെരുമ്പാമ്പുകളോട് സാമ്യതയുണ്ട് ഇവക്ക് എന്നാൽ കുടുംബവുമായി ബന്ധമില്ല . പ്രായപൂർത്തിയായവക്ക് എട്ടടിയോളം നീളവും നമ്മുടെ നാട്ടിലെ പെരുമ്പാമ്പുകളുടെ വണ്ണവും ഉണ്ടാവും. അടുത്തടുത്തായുള്ള ചെറിയമുള്ളുകളെ പോലെയുള്ള പരുപരുത്ത ചെതുമ്പലുകളാണ് ദേഹം മുഴുവനായും . കറുപ്പോ തവിട്ടോ നിറത്തിലാണ് ഇവയെ കാണപ്പെടുന്നത് . എട്ട് ഉപവിഭാഗങ്ങളാണ് ഉള്ളത്.ശരീരത്തിന് അടിവശം മഞ്ഞ നിറമോ മങ്ങിയ വെളുപ്പിൽ വലിയ പുളളികളുമുണ്ട്.ചതുരാകൃതിയുള്ള തലക്ക് ഏതാണ്ട് ശരീരത്തിന്റെ അത്ര തന്നെവണ്ണവുമുണ്ട്. പെരുമ്പാമ്പുകളുടെ മൂക്കുകളെ അനുസ്മരിപ്പിക്കുന്ന തലയുടെ മുൻവശത്തായി അടുപ്പിച്ച് മൂക്കുകളുണ്ട് ഇവക്ക്. വിഷമില്ലാത്ത ഇവ ഭൂരിഭാഗവും കഴിച്ചുകൂട്ടുന്നത് വെള്ളത്തിനടിയിലാണ് . മുക്കാൽമണിക്കൂറോളം ഒറ്റത്തവണ വെള്ളത്തിൽ കഴിയാൻ ഇവക്കാകും. കൂട്ടത്തില് ആണിനേക്കാൾ ഇരട്ടിയോളം വലിപ്പം പെണ്ണിനാണ്. ഉപവിഭാഗങ്ങളിൽ വരകളോട് കൂടിയതും പല നിറങ്ങളിലും ഉള്ളവരുണ്ട് . ഇഷ്ടഭക്ഷണം മീനുകളാണ് .ഇരയായി ഒരു മീനിനെ കിട്ടിയാൽ സംതൃപ്തിയടയുന്ന സ്വഭാവമില്ല കിട്ടിയ മീനിനെ വാല് കൊണ്ട് മാത്രം ചുറ്റിപ്പിടിച്ച് അടുത്ത ഇരയെ വിഴുങ്ങാൻ ശ്രമിക്കുന്ന സ്വഭാവമാണ് Elephant Trunk Snakeന്.ഇറച്ചിക്കും തോലിനും വേണ്ടി നിത്യവും വേട്ടയാടലിന് വിധേയരാവുന്ന ഇനമാണ് ഇവ. ഔഷധ ഗുണമെന്ന് പണ്ടാരോ തട്ടിവിട്ടത് കാരണം വെള്ളത്തിൽ നിന്നും കരയിലേക്ക് വരാൻ പറ്റാത്ത സാഹചര്യമാണ് ഈ നിരുപദ്രവകാരികളായ പാമ്പുകൾക്ക്. ജലാശയങ്ങൾക്ക് മുകളിൽ വന്നിരിക്കുന്ന പക്ഷികളേയും ഇവ ആഹരിക്കാറുണ്ട്. വയറിനകത്ത് മുട്ടകൾ നിക്ഷേപിച്ച് കുഞ്ഞുങ്ങളെ പ്രസവിക്കുന്ന രീതിയാണ് ഇരുപതോളം കുഞ്ഞുങ്ങളെ വരെ പ്രസവിക്കാറുണ്ട് ഈ തുമ്പിക്കൈയ്യൻ പാമ്പുകൾ . എത്ര വഴുവഴുപ്പുള്ള മത്സ്യങ്ങളായാലും അയഞ്ഞ പരുപരുത്ത തൊലിയായതിനാൽ ഇവയുടെ പിടിയിൽ നിന്നും കുതറിമാറാൻ സാധിക്കില്ല.©By: ജീവലോകം വാട്സ്ആപ്പ് ഗ്രൂപ്പ് 🐍

Address


Alerts

Be the first to know and let us send you an email when Rishad Ahammed posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your business to be the top-listed Pet Store/pet Service?

Share