Cast a shadow

Cast a shadow RAJESH KOTTAVILA

31/07/2025

വിദ്യാധനം പദ്ധതിയിലേക്ക് അപേക്ഷിക്കാം

വനിതകള്‍ ഗൃഹനാഥയായുള്ള കുടുംബങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ധനസഹായം നല്‍കുന്ന വിദ്യാധനം പദ്ധതിയിലേക്ക് വനിത ശിശു വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. വിവാഹ മോചിതര്‍/ഭര്‍ത്താവ് ഉപേക്ഷിച്ചുപോയവര്‍/ ഭര്‍ത്താവിനെ കാണാതായി ഒരുവര്‍ഷം കഴിഞ്ഞവര്‍/ ഭര്‍ത്താവിന് നട്ടെല്ലിന് ക്ഷതമേറ്റ് പക്ഷാഘാതം കാരണം ജോലി ചെയ്യാനും കുടുംബം പുലര്‍ത്താനും കഴിയാത്ത വിധം കിടപ്പിലായ കുടുംബങ്ങളിലെ വനിതകള്‍/ നിയമപരമായ വിവാഹത്തിലൂടെ അല്ലാതെ അമ്മമാരായവര്‍ എന്നിവരാണ് ഗുണഭോക്താക്കള്‍. www.schemes.wed.kerala.gov.in മുഖേന ഡിസംബര്‍ 15 വരെ അപേക്ഷ സമര്‍പ്പിക്കാം. വിവരങ്ങള്‍ സമീപത്തെ അംഗന്‍വാടികളിലും ഐസിഡിഎസ് പ്രോജക്ട് ഓഫീസുകളിലും ലഭിക്കും. ഫോണ്‍: 04742992809.

31/07/2025

താല്‍ക്കാലിക നിയമനം

എഴുകോണ്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളിന്റെ കീഴിലുള്ള എഴുകോണ്‍, തേവള്ളി ജി. ഐ.എഫ്.ഡി സെന്ററുകളിലായി ഇംഗ്ലീഷ് അധ്യാപകന്റെ ഒരു താല്‍ക്കാലിക ഒഴിവുണ്ട്. ഹയര്‍ സെക്കന്‍ഡറിതലത്തില്‍ പഠിപ്പിക്കാന്‍ യോഗ്യതയുള്ള വിരമിച്ച അധ്യാപകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് അവസരം. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 28 രാവിലെ 10 ന് ഹാജരാകണം.

31/07/2025

വാഹനം ആവശ്യമുണ്ട്

ചവറ ഐ.സി.ഡി എസ് പ്രോജക്ട് ഓഫീസിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം (ജീപ്പ്/കാര്‍) വാടകയ്ക്ക് നല്‍കാന്‍ ടെന്‍ഡര്‍ ക്ഷണിച്ചു. ഓഗസ്റ്റ് ഏഴ് ഉച്ചയ്ക്ക് രണ്ട് വരെ സ്വീകരിക്കും. ഫോണ്‍: 9656714320.

31/07/2025

ലക്ചറർ നിയമനം

കോളേജ് ഓഫ് ഫൈൻ ആർട്സിലെ പെയിന്റിങ് വിഭാഗത്തിൽ ഗ്രാഫിക്സ് (print making) ലക്ചറർ തസ്തികയിലേക്ക് താൽക്കാലിക/ ദിവസ വേതന അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് വേണ്ടിയുള്ള കൂടിക്കാഴ്ച ആഗസ്റ്റ് 4ന് രാവിലെ 10.30ന് തിരുവനന്തപുരത്തെ കോളേജ് ഓഫ് ഫൈൻ ആർട്സ് കേരളയിൽ വച്ച് നടത്തുന്നു. അംഗീകൃത സർവകലാശലയിൽ നിന്നും ഗ്രാഫിക്സ്-പ്രിന്റ് മേക്കിങ്ങിൽ ഫസ്റ്റ് ക്ലാസ്/ സെക്കന്റ് ക്ലാസ് ബിരുദമോ 55 ശതമാനത്തിൽ കുറയാത്ത മാർക്കോടുകൂടിയ ബിരുദാനന്തര ബിരുദമോ അല്ലെങ്കിൽ ഗ്രാഫിക്സിൽ ബിരുദാനന്തര ബിരുദമോ അല്ലെങ്കിൽ പെയിന്റിംഗിൽ 55 ശതമാനം മാർക്കിൽ കുറയാത്ത ഡിപ്ലോമയും ഗ്രാഫിക്സിൽ സെക്കന്റ് ക്ലാസ് ബിരുദാനന്തര ബിരുദവുമാണ് യോഗ്യത. താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, ജനന തീയതി, അവാർഡ്, പ്രദർശനങ്ങളിൽ പങ്കെടുത്തിട്ടുള്ളത് തെളിയിക്കുന്ന രേഖകൾ സഹിതം പ്രിൻസിപ്പാളിനു മുമ്പാകെ ഹാജരാകണം.

പി.എൻ.എക്സ് 3534/2025

date
29-07-2025

31/07/2025

അപേക്ഷ ക്ഷണിച്ചു

പ്ലസ്ടു / വിഎച്ച്എസ്ഇ പഠനത്തിനൊപ്പം പട്ടികജാതി വിഭാഗം വിദ്യാർത്ഥികൾക്ക് 2 വർഷത്തെ മെഡിക്കൽ / എൻജിനിയറിങ് പ്രവേശന പരീക്ഷ പരിശീലനത്തിനായി ഓരോ വർഷവും പതിനായിരം രൂപ വീതം അനുവദിക്കുന്ന വിഷൻ പദ്ധതി പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കിവരുന്നു. 2025-26 അക്കാദമിക് വർഷത്തിൽ വിഷൻ പദ്ധതിയിലേക്ക് പട്ടികജാതി വിഭാഗത്തിലെ വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വാർഷിക വരുമാന പരിധി 6 ലക്ഷം രൂപ. അപേക്ഷകൾ ആഗസ്റ്റ് 31 വരെ അതാത് ജില്ലാ പട്ടികജാതി വികസന ഓഫീസുകളിൽ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471 27377258, 0471 2737259 എന്നീ ഫോൺ നമ്പറുകളിലോ ജില്ലാ പട്ടികജാതി വികസന ഓഫീസിലോ നേരിട്ട് ബന്ധപ്പെടണം.

പി.എൻ.എക്സ് 3542/2025

date
29-07-2025

31/07/2025

ഡ്രൈവർ നിയമനം
കേരള ഹൈഡൽ ടൂറിസം സെന്ററിന്റെ (കെ.എച്ച്.റ്റി.സി) കക്കയം യൂണിറ്റിൽ ബോട്ട് ഡ്രൈവർ തസ്തികയിലേക്ക് കരാർ നിയമനത്തിന് സെന്റർ ഫോർ മാനേജ്‌മെന്റ്‌ ഡെവലപ്മെന്റ് (സി.എം.ഡി) അപേക്ഷ ക്ഷണിച്ചു. ആഗസ്റ്റ് 7 വൈകിട്ട് 5 മണിക്കകം അപേക്ഷകൾ ലഭിക്കണം. വിശദവിവരങ്ങൾക്ക്: www.cmd.kerala.gov.in.

പി.എൻ.എക്സ് 3544/2025

date
29-07-2025

31/07/2025

ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് ക്യാഷ് അവാർഡിന് അപേക്ഷിക്കാം
സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കി വരുന്ന ട്രാൻസ്‌ജെൻഡർ പോളിസിയുടെ ഭാഗമായി ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ സർഗ്ഗവാസനയും കലാഭിരുചിയും പരിപോഷിപ്പിക്കുന്നതിനായി സംസ്ഥാനതലത്തിൽ ആഗസ്റ്റ് 21, 22, 23 തീയതികളിൽ സംഘടിപ്പിക്കുന്ന ട്രാൻസ്‌ജെൻഡർ ഫെസ്റ്റ് 2025-26 ൽ സമൂഹത്തിൽ കലാ, കായികം, സാഹിത്യം, വിദ്യാഭ്യാസം, സംരഭത്വം എന്നീ മേഖലകളിൽ കഴിവ് തെളിയിച്ച് ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും, മികച്ച പ്രവർത്തനം കാഴ്ച്ചവെച്ച CBO/NGO യ്ക്കും ക്യാഷ് അവാർഡ് നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം, മാർഗ്ഗരേഖ എന്നിവ സാമൂഹ്യ നീതി വകുപ്പിന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്. അവാർഡിനായി നോമിനേഷൻ ചെയ്യപ്പെടുന്നവരുടെ അപേക്ഷയും നോമിനേഷനും ആഗസ്റ്റ് 5 നകം അതാത് ജില്ലാ സാമൂഹ്യനീതി ഓഫീസുകളിൽ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്: www.sjd.kerala.gov.in, ഫോൺ: 0471 2306040.

പി.എൻ.എക്സ് 3554/2025

date
30-07-2025

31/07/2025

GSTR-3B റിട്ടേൺ ഭേദഗതികൾ ഇനി GSTR-1A വഴി മാത്രം
2025 ജൂലൈ മാസത്തെ GSTR-3B റിട്ടേൺ മുതൽ, ഓട്ടോ പോപ്പുലേറ്റഡ് വിവരങ്ങളിൽ നികുതിദായകർക്ക് മാറ്റം വരുത്താൻ കഴിയില്ലെന്ന് സംസ്ഥാന ജിഎസ്ടി കമ്മീഷണർ അറിയിച്ചു. ഇതുവരെ GSTR-1/GSTR-1A/ IFF എന്നിവയിൽ നൽകിയ വിവരങ്ങൾ അടിസ്ഥാനമാക്കി GSTR-3Bയിൽ നികുതി ബാധ്യത ഓട്ടോ പോപ്പുലേറ്റഡ് ചെയ്തെങ്കിലും, ചുരുങ്ങിയ പരിധിയിൽ തിരുത്തലിന് അവസരം ഉണ്ടായിരുന്നു. ഇത്തരം ഭേദഗതികൾ ഇനി മുതൽ GSTR-1A വഴി നിർവഹിക്കണം.

2024 ജൂലൈ മുതൽ പ്രാബല്യത്തിൽ വന്ന GSTR-1A സംവിധാനം ഉപയോഗിച്ച്, നികുതിദായകർ GSTR-1ൽ രേഖപ്പെടുത്തിയ തെറ്റുകൾ ശരിയാക്കാവുന്നതിനാൽ GSTR-3B റിട്ടേണിൽ തിരുത്തൽ വരുത്തേണ്ട ആവശ്യമില്ലെന്നും നികുതിദായകർ ഈ ഭേദഗതി ശ്രദ്ധിക്കണമെന്നും കമ്മീഷണർ അറിയിച്ചു.

പി.എൻ.എക്സ് 3577/2025

date
30-07-2025

31/07/2025

ഭൂവിനിയോഗ വകുപ്പിൽ ഇന്റേൺ
ഭൂവിനിയോഗ വകുപ്പിൽ ഇന്റേൺഷിപ്പിന് അവസരം. തിരുവനന്തപുരം ജില്ലയിലെ ഫീൽഡ് പ്രവർത്തനത്തിനാണ് ഇന്റേണുകളെ നിയോഗിക്കുന്നത്. 20 ഒഴിവുണ്ട്. പ്രതിമാസ സ്റ്റൈപന്റ് 8,000 രൂപ. സാങ്കേതിക പരിജ്ഞാനമുള്ള ബിരുദധാരികൾക്ക് അപേക്ഷിക്കാം. പ്രായപരിധി 20-40. കാലാവധി രണ്ട് മാസം. ബയോഡാറ്റാ സഹിതം ആഗസ്റ്റ് 5 നകം അപേക്ഷിക്കണം. ഇ-മെയിൽ: [email protected], വെബ്സൈറ്റ്: [email protected]." rel="ugc" target="_blank">[email protected].

പി.എൻ.എക്സ് 3565/2025

date
30-07-2025

31/07/2025

ആരോഗ്യ വകുപ്പിന്റെ ഇടപെടൽ ശരിവച്ച് കോടതി; വ്യാജ സൗന്ദര്യവർധക വസ്തുക്കൾ വിറ്റവർക്കെതിരെ നടപടി
* ശക്തമായ നടപടികളുമായി ഡ്രഗ്സ് കൺട്രോൾ വകുപ്പ്

ജനങ്ങൾക്ക് സുരക്ഷിതവും ഫലപ്രാപ്തിയുള്ളതും ഗുണനിലവാരമുള്ളതുമായ മരുന്നുകളും സൗന്ദര്യവർധക വസ്തുക്കളും ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പ് ശക്തമായ നടപടികൾ സ്വീകരിച്ച് വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പിന്റെ നേതൃത്വത്തിൽ ജൂൺ, ജൂലൈ മാസങ്ങളിലായി 8 പ്രത്യേക ഡ്രൈവുകളാണ് നടത്തിയത്. നിയമം ലംഘിച്ചവർക്കെതിരെ ഡ്രഗ്സ് & കോസ്മെറ്റിക്സ് നിയമപ്രകാരവും വകുപ്പിന്റെ അധികാരപരിധിയിൽ വരുന്ന മറ്റ് അനുബന്ധ നിയമങ്ങൾ പ്രകാരവും നടപടികൾ സ്വീകരിച്ചു വരുന്നു. മാത്രമല്ല ഈ കേസുകൾ കോടതി മുമ്പാകെ എത്തിച്ച് ശിക്ഷാനടപടികളും സ്വീകരിക്കാനായി.

ഓപ്പറേഷൻ സൗന്ദര്യയുടെ രണ്ടാം ഘട്ടത്തിൽ മിസ്ബ്രാന്റഡ് കോസ്മെറ്റിക്സ് വിൽപ്പന നടത്തിയതിന് തലശ്ശേരി എമിരേറ്റ്സ് ഡ്യൂട്ടി ഫ്രീ ഡിസ്‌കൗണ്ട് ഷോപ്പിനെതിരെ 2024-ൽ ഡ്രഗ്സ് കൺട്രോൾ വകുപ്പ് ഫയൽ ചെയ്ത കേസിൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി, തലശ്ശേരി, പ്രതികൾക്ക് ഓരോരുത്തർക്കും 15,000 രൂപ വീതം ആകെ 75,000 രൂപ പിഴ അടയ്ക്കുന്നതിന് ശിക്ഷ വിധിച്ചു.

ഓപ്പറേഷൻ സൗന്ദര്യയുടെ രണ്ടാം ഘട്ടത്തിൽ മിസ്ബ്രാന്റഡ് കോസ്മെറ്റിക്സ് വിൽപ്പന നടത്തിയതിന് കൊടുങ്ങല്ലൂർ ന്യൂ ലൗലി സെന്റർ ഷോപ്പിനെതിരെ 2024-ൽ ഡ്രഗ്സ് കൺട്രോൾ വകുപ്പ് ഫയൽ ചെയ്ത കേസിൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി, കൊടുങ്ങല്ലൂർ പ്രതികൾക്ക് 10,000 രൂപ പിഴയും കോടതി പിരിയും വരെ തടവ് ശിക്ഷയും വിധിച്ചു.

എറണാകുളം എഡിസി ഓഫീസിൽ ലഭിച്ച 'മരുന്നു മാറി നൽകി' എന്ന പരാതിയുടെ അടിസ്ഥാനത്തിൽ ഡ്രഗ്സ് കൺട്രോൾ വകുപ്പ് സ്വീകരിച്ച നടപടികളുടെ ഭാഗമായി എറണാകുളം തൃപ്പൂണിത്തുറ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെ കേസിൽ മറിയാ മെഡിക്കൽസ്, സ്റ്റാച്യു ജംഗ്ഷൻ, തൃപ്പൂണിത്തുറ എന്ന സ്ഥാപനത്തിനും അതിന്റെ പാർട്ണേഴ്സിനും ഒരു വർഷം തടവും 20,000 രൂപ പിഴയും വിധിച്ചു.

ജൂൺ, ജൂലൈ മാസങ്ങളിലെ പ്രധാന പരിശോധനകൾ

കാലാവധി കഴിഞ്ഞ മരുന്നുകൾ രോഗികൾക്ക് നൽകിയതിനെ തുടർന്ന് കോഴിക്കോട് മാറാട് മെഡിക്കൽ സെന്റർ എന്ന സ്ഥാപനത്തിനെതിരെയും കുറ്റകൃത്യം നടത്തിയ ഡോക്ടർക്കെതിരേയും ഡ്രഗ്സ് കൺട്രോൾ വിഭാഗം നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്. മതിയായ ഡ്രഗ്സ് ലൈസൻസുകൾ ഇല്ലാതെ അലോപ്പതി മരുന്നുകൾ വാങ്ങി വിൽപന നടത്തിയത് കണ്ടെത്തിയതിനെ തുടർന്ന് കോട്ടയം ചിങ്ങവനത്ത് പ്രവർത്തിക്കുന്ന കല്യാൺ ഹോമിയോ മെഡിക്കൽസ് എന്ന സ്ഥാപന ഉടമയായ ഹോമിയോ ഡോക്ടർക്കെതിരെ നിയമനടപടി സ്വീകരിച്ചു.

ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ നാർക്കോട്ടിക്, ആന്റിബയോട്ടിക് ഉൾപ്പെടെയുള്ള മരുന്നുകൾ വിൽപന നടത്തിയ കണ്ണൂർ തളിപ്പറമ്പ് പ്രവർത്തിച്ചിരുന്ന അറഫ മെഡിക്കൽസിനെതിരെ നിയമനടപടികൾ സ്വീകരിച്ചു. യാതൊരു രേഖകളുമില്ലാതെ ലൈംഗിക ഉത്തേജക മരുന്നുകൾ ഭീമമായ അളവിലാണ് വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്നത്. കോട്ടയം ജില്ലയിൽ മെഫെന്റർമൈൻ സൾഫേറ്റ് ഇൻജക്ഷൻ അനധികൃതമായി വാഹനത്തിൽ കടത്തിക്കൊണ്ടുപോയത് കണ്ടെത്തി. 60,000 രൂപ വിലവരുന്ന മരുന്നുകൾ കസ്റ്റഡിയിൽ എടുത്ത് നിയമനടപടി സ്വീകരിച്ചു.

തൃശൂർ ജില്ലയിൽ ആലപ്പാട് കേന്ദ്രീകരിച്ച് മതിയായ ഡ്രഗ്സ് ലൈസൻസുകൾ ഇല്ലാതെ പ്രവർത്തിച്ചത് കണ്ടെത്തിയതിനെ തുടർന്ന് സ്ഥാപന ഉടമയ്ക്കെതിരെ നിയമനടപടികൾ സ്വീകരിച്ചു. ഇടുക്കി ജില്ലയിൽ നെടുങ്കണ്ടം ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന സെന്റ് ജോർജ് സ്റ്റോഴ്സ് എന്ന സ്റ്റേഷനറി സ്ഥാപനത്തിൽ അനധികൃതമായി ഷെഡ്യൂൾ എച്ച് വിഭാഗത്തിൽ ഉൾപ്പെടുന്ന മരുന്നുകൾ വിൽപ്പനയ്ക്കായി സ്റ്റോക്ക് ചെയ്തിരുന്നതിനെ തുടർന്ന് സ്ഥാപന ഉടമയ്ക്കെതിരെ ഡ്രഗ്സ് കൺട്രോൾ വകുപ്പ് നിയമ നടപടി സ്വീകരിച്ചു. തൊടുപുഴ കരിക്കോട് ഒരു വീട്ടിൽ ആനധികൃതമായി മെഫെന്റർമൈൻ സൾഫേറ്റ് ഇൻജക്ഷൻ സൂക്ഷിച്ചിരുന്നതിനെ തുടർന്ന് ഉടമയ്ക്കെതിരെ ഡ്രഗ്സ് ഇന്റലിജൻസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ നിയമ നടപടി സ്വീകരിച്ചു.

എറണാകുളം ജില്ല ഡ്രഗ്സ് ഇന്റലിജൻസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഇടുക്കി മൂലമറ്റം ഗൗതം കൃഷ്ണ എന്ന വ്യക്തിയുടെ വീട്ടിൽ മെഫെന്റർമൈൻ സൾഫേറ്റ് ഇൻജക്ഷൻ അനധികൃതമായി സൂക്ഷിച്ചിരുന്നത് കണ്ടെത്തിയതിനെ തുടർന്ന് ഇടുക്കി ഡ്രഗ്സ് ഇൻസ്പെക്ടർ നിയമനടപടി സ്വീകരിച്ചു.

പി.എൻ.എക്സ് 3567/2025

date
30-07-2025

റേഷൻ കാർഡ് മുൻഗണന വിഭാഗത്തിലേക്ക് മാറ്റം.
18/06/2025

റേഷൻ കാർഡ് മുൻഗണന വിഭാഗത്തിലേക്ക് മാറ്റം.

Address

Rajesh, Kottavila, Kottathala(po) Kottarakara, Kollam
Kottarakara
691566

Telephone

+919645427675

Website

Alerts

Be the first to know and let us send you an email when Cast a shadow posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share