03/12/2024
ഹാങ്ങ് ഓൺ ബാക്ക് ഫിൽറ്ററുകളിലെ ക്യാട്രിജുകൾ മിനിമം ആറു മാസം കൂടുമ്പോൾ മാറ്റുക എന്നതാണ് അതിലുള്ള ഫിൽറ്ററിങ്ങിനെ കൂടുതൽ യൂസ് ഫുൾ ആക്കുന്ന പ്രധാന ഘടകം ,,
പുതിയ കാട്രിജുകൾ വാങ്ങുന്നത് ഒത്തിരി പൈസ പോകുന്ന ഏർപ്പാട് ആയതു കൊണ്ട് മാറ്റാതിരിക്കേണ്ട കാര്യമൊന്നുമില്ല..ചില്ലറ സൂത്രപ്പണികൾ കൊണ്ട് നമുക്ക് തന്നെ പുത്തൻ ക്യാട്രിജുകൾ ഉണ്ടാക്കാം..ആദ്യം തന്നെ കുറച്ചു ( മിനിമം 250 ഗ്രാം ആക്റ്റീവ് കാർബൺ ) ഒരു ഫേസ് മാസ്‌ക് ,സൂപ്പർ ഗ്‌ളൂ ,,അല്ലെങ്കിൽ ഹോട്ട് ഗൺ സങ്കടിപ്പിക്കുക ..
പ്രധാനമായും ഹാങ്ങ് ഓൺ ബാക്ക് ഫിൽറ്ററുകളിലെ ആക്റ്റീവ് കാർബൺ ആണ് ഫിൽറ്റർ മീഡിയം..അത് മൊത്തമായും മാറ്റുക..
ഫിൽറ്ററിൽ ആൾറെഡി ഉള്ള ക്യാട്രിജുകളിലെ മുകളിൽ കാണുന്ന പഞ്ഞിയുടെ ലെയർ ശ്രദ്ധിച്ചു മുറിച്ചു മാറ്റി അതിലുള്ള പഴയ ആക്റ്റീവ് കാർബൺ കളയുക..
നല്ല പോലെ കഴുകി കാട്രിഡ്ജ് പ്ലേറ്റ് സൂര്യപ്രകാശത്തിൽ ഉണക്കിയെടുക്കുക ,,കാട്രിഡ്ജിൽ പഴയ പഞ്ഞിയുടെ ബാക്കി എന്തെങ്കിലും ഉണ്ടെങ്കിൽ അതെല്ലാം ചുരണ്ടി വൃത്തി ആക്കാൻ മറക്കരുത് !!
ആക്റ്റീവ് കാർബൺ കഴുകി ( മിനിമം മൂന്നു വട്ടം ) ഉണക്കി എടുത്തു ഈ ഫിൽറ്റർ പ്ലേറ്റിൽ നിറക്കുക..കുത്തി നിറക്കരുത് ,,പ്ലേറ്റ് നിറഞ്ഞു നിൽക്കുന്ന പോലെ..ശേഷം ഫേസ് മാസ്‌കിന്റെ പിന്നിൽ ഉള്ള നേരിയ ലയർ മുറിച്ചു പ്ലേറ്റിന്റെ അളവിൽ തയ്യാറാക്കി പ്ലേറ്റിന്റെ ബോർഡറുകളിൽ സൂപ്പർ ഗ്‌ളൂ അല്ലെങ്കിൽ ഹോട്ട് ഗൺ അപ്ലൈ ചെയ്തു വൃത്തിയോടെ ഒട്ടിക്കുക...അഞ്ചു മിനിട്ടിനു കഴിഞ്ഞു ശുദ്ധജലത്തിൽ ഈ പ്ലേറ്റുകൾ ഇട്ടു വെച്ചതിനു ശേഷം ഉപയോഗിക്കുക ..ഞാൻ ഈ രീതിയിൽ ആണ് ചെയ്യാറ് ..സംശയങ്ങൾക്ക് വിളിക്കുക ..9656144812